ഒടുവിൽ ക്രെയിനെത്തി; നീണ്ട പതിമൂന്ന് മണിക്കൂർ യാതനയ്ക്ക് വിരാമം; 70-കാരൻ കൊമ്പൻ തിരികെ ജീവിതത്തിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ക്രെയിനെത്തി; നീണ്ട പതിമൂന്ന് മണിക്കൂർ യാതനയ്‌ക്ക് വിരാമം; 70-കാരൻ കൊമ്പൻ തിരികെ ജീവിതത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 10:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : യാതനകൾക്കൊടുവിൽ കൊമ്പൻ ശിവകുമാർ തിരികെ ജീവിതത്തിലേക്ക്. അപ്രതീക്ഷിതമായി ചരുവിലേക്ക് വീണ കൊമ്പൻ സ്വയം എഴുന്നേൽക്കാനാവാതെ യാതന അനുഭവിച്ചത് നീണ്ട 13 മണിക്കൂറുകളായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചിട്ടും പ്രയത്‌നം വിഫലമായി. ഒടുവിൽ കൂറ്റൻ ക്രെയിൻ എത്തിച്ച് 70-കാരനായ ശിവകുമാർ എന്ന ആനയെ എഴുന്നേൽപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച പ്രയത്‌നത്തിന് സന്ധ്യയോടെയാണ് ഫലം കണ്ടത്.

വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ പാർപ്പിച്ചിരുന്ന ശിവകുമാർ എന്ന ആനയാണ് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്രവളപ്പിനുള്ളിൽ വീണത്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്ന ചതുപ്പ് പോലുള്ള ഇടത്ത് ശിവകുമാർ വീഴുകയായിരുന്നു. വീഴ്ചയിൽ കൊമ്പന് തിരികെ എണീയ്‌ക്കാൻ സാധിക്കാതെ വരികയായിരുന്നു.

ആനയെ എണീപ്പിക്കാൻ പാപ്പാന്മാർ പല തന്ത്രങ്ങളും പയറ്റിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഇവരുടെ പരിശ്രമം പാഴായതോടെ ഉച്ചയ്‌ക്ക് രണ്ടരയോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന കൂറ്റൻ വടം കെട്ടി ആനയെ എണീപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ക്രെയിൻ എത്തിക്കുന്നത്. കഴുത്തിലൂടെ ഫയർഫോഴ്‌സിന്റെ വടം കെട്ടിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തിയത്. കിടന്നുകൊണ്ട് തീറ്റ കഴിക്കാൻ കഴിയാത്തതിനാൽ ഡ്രിപ്പ് വഴിയാണ് ഗ്ലൂക്കോസ് നൽകിക്കൊണ്ടിരുന്നു. എഴുന്നേൽപ്പിച്ച ഉടൻ തന്നെ ആനയെ ശരീരത്തിൽ വെള്ളമൊഴിച്ച് ശാന്തനാക്കി.

ശിവകുമാർ വീഴുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പ് ഇതേ സ്ഥലത്ത് ശിവകുമാർ വിണപ്പോഴും അഗ്നിരക്ഷാ സേനയായിരുന്നു രക്ഷകരായി എത്തിയത്. പിന്നീട് വിശ്രമ സ്ഥലം മാറ്റിയിരുന്നെങ്കിലും പഴയ സ്ഥാനത്ത് തന്നെ പാർപ്പിച്ചതാണ് വീണ്ടും അപകടത്തിന് കാരണമായത്. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിന്റേതാണ് ശിവകുമാർ. ക്ഷേത്രത്തിൽ പരിപാലിക്കുന്നതിന് സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് വലിയ ശാലയിൽ പാർപ്പിച്ചിരിക്കുന്നത്. പ്രായാധീക്യം കാരണമുള്ള എല്ലാ അവശതകളും ശിവകുമാറിനുണ്ട്. 70 വയസായതിനാൽ ആനയ്‌ക്ക് പല്ലുകൾ ഇല്ല. അതുകൊണ്ട് തന്നെ കട്ടിയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. അധികം ചവയ്‌ക്കേണ്ടാത്ത വാഴത്തട, ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവ മാത്രമേ ഇപ്പോൾ ആനയ്‌ക്ക് നൽകാറുള്ളു.

Tags: Shivakumar
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies