മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി ചെയ്തിരിക്കുന്ന വേഷം മറ്റാർക്കും ഇണങ്ങില്ല എന്ന് അടുത്തിടെ അഖിൽ ഒരു അഭിമുഖത്തിൽ തുറന്നും പറഞ്ഞിരുന്നു. അതിനാൽ തന്നെ മെഗാസ്റ്റാറിന്റെ മാസ് പെർഫോർമൻസ് കാണാൻ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റർ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഡബ്ബിൾ ബാരൽ ഗണ്ണുമായി നിൽക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ദയയില്ലാത്ത രക്ഷകൻ’ എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മേജർ മഹാദേവൻ എന്ന കഥാപാത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ഏപ്രിൽ 28-നാണ് ഏജന്റ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
സുരേന്ദർ റെഡ്ഡിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണിലൈവാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് സിനിമയിലെ നായിക. ഛായാഗ്രാഹണം- റസൂൽ എല്ലൂർ. ഡിനോ മോറിയ, വിക്രംജീത് വിർക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നവീൻ നൂലിയാണ് ഈ സ്റ്റൈലിഷ് സ്പൈ ത്രില്ലറിന്റെ എഡിറ്റർ.
Comments