എലത്തൂർ ട്രെയിൻ ആക്രമണം; ഷാറൂഖ് ഷൊർണൂരിലെത്തി പതിനഞ്ച് മണിക്കൂർ എന്ത് ചെയ്തു? ഷൊർണൂരിലും എലത്തൂരിലും ഇന്ന് തെളിവെടുപ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ ട്രെയിൻ ആക്രമണം; ഷാറൂഖ് ഷൊർണൂരിലെത്തി പതിനഞ്ച് മണിക്കൂർ എന്ത് ചെയ്തു? ഷൊർണൂരിലും എലത്തൂരിലും ഇന്ന് തെളിവെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 08:33 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൊർണൂരിൽ ട്രെയിനിൽ നിന്നിറങ്ങിയ ഷാറൂഖ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റെയിൽവേ സ്‌റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.

ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാലുമണിക്ക് ഷൊർണൂരിലെത്തി ട്രെയിനിറങ്ങിയ ഷാറൂഖ് വൈകുന്നേരം ഏഴ് മണി വരെ ഇവിടെ ചിലവഴിച്ചതിനെ പറ്റിയാണ് നിലവിൽ പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നേരത്തെ തന്നെ അന്വേഷണ സംഗം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുക്കും. പെട്രോൾ പമ്പിലടക്കം പ്രതി ഒറ്റയ്‌ക്കാണ് എത്തിയിരുന്നതെങ്കിലും പലരുമായും കൂടിക്കാഴ്ച നടത്തിയതായി പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും ഇലത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുക.

ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കുറ്റകൃത്യത്തിന് ശേഷം പ്രതി ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തത വരാനുണ്ട്. ഡി1 കോച്ചിലായിരുന്നു പ്രതി ആദ്യം തീയിട്ടിരുന്നത്. ഡി2 കോച്ചിലും രക്തക്കറകളുണ്ട്. ഇത് തീപ്പൊള്ളൽ ഏറ്റ യാത്രക്കാരുടേതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൃത്യം ചെയ്തത് താനാണെന്നും ബാഗ് തന്റേതാണെന്നും മൊഴി നൽകിയതല്ലാതെ മറ്റൊരു വെളിപ്പെടുത്തലും ഷാറൂഖ് നടത്തിയിട്ടില്ല.

Tags: kozhikodekeralaSharukh Saify
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies