ഇന്നലെ നടന്ന ഐപിഎല്ലിൽ സഞ്ജു സാംസൺ ക്യാപ്റ്റൻ ആയ രാജസ്ഥാൻ റോയൽസ് മഹേന്ദ്രസിങ് കാപ്റ്റൻ ആയ ചെന്നൈ സൂപ്പർ കിങ്‌സുമായി പൊരുതി വിജയിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു മത്സരം നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മൂന്ന് റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ജഡേജയും ധോണിയും പൊരുതിയെങ്കിലും അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന് ആവേശം കൂട്ടാൻ സിനിമ താരങ്ങളും സ്റ്റേഡിയത്തിലെത്തി. ചെന്നൈ സൂപ്പർ കിങ്‌സ്-രാജസ്ഥാൻ റോയൽസ് പോരാട്ടം കാണാനായി നടന്മാരായ ജയറാം, ബിജു മേനോൻ, ജോണി ആന്റണി എന്നിവരാണ് എത്തിയത്. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനായിരുന്നു താരങ്ങളുടെ പിന്തുണ. ആവേശത്തോടെ മത്സരം കാണുന്ന ജയറാമിനേയും ബിജു മേനോനോയും ജോണി ആന്റണിയേയും വീഡിയോയിൽ കാണാം. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ.
https://www.instagram.com/reel/Cq9xERZsjy4/?utm_source=ig_web_copy_link
രാജസ്ഥാൻ-ചെന്നൈ മത്സരം മുറുകുമ്പോൾ ടെൻഷനടിച്ചിരിക്കുകയായിരുന്നു ജോണി ആന്റണി. റോയൽസ് വിജയിച്ചപ്പോൾ ബിജു മേനോൻ ആവേശം കൊണ്ട് തുള്ളിച്ചാടി. രാജസ്ഥാൻ റോയൽസ് ജേഴ്‌സിയിലായിരുന്നു ഇരുവരും. ഉത്സാഹത്തോടെ മത്സരം കാണുന്ന ജയറാമിനേയും വീഡിയോയിൽ കാണാം. അതേസമയം രാജസ്ഥാൻ ജേഴ്‌സി സമ്മാനിച്ച സഞ്ജുവിനുള്ള നന്ദി ബിജു മേനോൻ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പേര് എഴുതിയ ജേഴ്‌സിയാണിത്.ജേഴ്‌സിയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ബിജു മേനോൻ നന്ദിയറിയിച്ചത്.
Comments