പാക് ചാരസംഘടന ഐഎസ്‌ഐയുമായും ലഷ്‌കർ-ഇ-ത്വായ്ബയുമായും നേരിട്ട് ബന്ധമുണ്ട്; ആതിഖ് അഹമ്മദിന്റെ മൊഴി പുറത്ത്; പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ചാരസംഘടന ഐഎസ്‌ഐയുമായും ലഷ്‌കർ-ഇ-ത്വായ്ബയുമായും നേരിട്ട് ബന്ധമുണ്ട്; ആതിഖ് അഹമ്മദിന്റെ മൊഴി പുറത്ത്; പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 07:19 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉമേഷ്പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ആതിഖ് അഹമ്മദിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് പ്രയാഗ്‌രാജ് കോടതി. ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജീവപര്യന്തം തടവിന് കഴിയുന്നതിനിടെയാണ് കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാൻ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെയും പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഉമേഷ്പാൽ കൊലക്കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായും ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായും തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആതിഖ് മുഹമ്മദിന്റെ മൊഴിയും കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

”ആയുധങ്ങൾക്ക് ക്ഷാമം ഇതുവരെ നേരിട്ടിട്ടില്ല. കാരണം ഐഎസ്‌ഐയുമായും ലഷ്‌കറുമായും നേരിട്ട് എനിക്ക് ബന്ധമുണ്ട്. പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ പഞ്ചാബ് അതിർത്തിയിൽ ഇറക്കും. അവിടെയുള്ള പ്രാദേശിക ബന്ധം ഉപയോഗപ്പെടുത്തി ആയുധങ്ങൾ കൈവശപ്പെടുത്തും. കശ്മീരിലുള്ള ഭീകരർക്ക് ആയുധങ്ങൾ ലഭിക്കുന്നതും ഇത്തരത്തിലാണ്. അവിടേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയാൽ ഉപയോഗിച്ച വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും വീണ്ടെടുക്കാൻ സാധിക്കും. ” ഇതായിരുന്നു ആതിഖിന്റെ മൊഴി.

ഉമേഷ്പാൽ വധക്കേസിൽ ഇനി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ആതിഖ് അഹമ്മദ് കഴിയുക. ഏപ്രിൽ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ഏപ്രിൽ 17 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധിയെന്ന് പ്രയാഗ്‌രാജ് കോടതി വ്യക്തമാക്കിയിരുന്നു.

Tags: ISIAtiq Ahmed
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies