കേരളത്തിന് വന്ദേഭാരത് ട്രെയിൻ ലഭിച്ചതിൽ പ്രതികരിച്ച് അനിൽ കെ ആന്റണി. കേരളത്തിന് നരേന്ദ്ര മോദി സർക്കാരിന്റെ വിഷു കൈനീട്ടം എന്നാണ് അനിൽ കെ ആന്റണി എന്നായിരുന്നു അനിൽ കെ. ആന്റണിയുടെ പ്രതികതരണം. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
‘കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് ഏപ്രിൽ 25 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജി ഉദ്ഘാടനം ചെയ്യും !! കേരളത്തിന് നരേന്ദ്ര മോദി സർക്കാരിന്റെ വിഷു കൈനീട്ടം’- എന്നായിരുന്നു അനിൽ കെ. ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇന്ന് 11.45-ന് പാലക്കാട് സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസ്സിനെ കേരള ജനത സ്വീകരിച്ചത്. കേരളത്തിന് വിഷു കൈ നീട്ടമായി ലഭിച്ച വന്ദേഭാരത് ട്രെയിനിനെ വരവേൽക്കാൻ പലക്കാട് സ്റ്റേഷനിൽ കാത്തുനിന്നത് വൻ ജനാവലി. ലോക്കോ പൈലറ്റിനെ മാലയിട്ടും മധുരം വിതരണം ചെയ്തുമാണ് ജനം വരവേറ്റത്. മുൻ കേന്ദ്ര റെയിൽ മന്ത്രി ഓ രാജഗോപാൽ, കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരൻ, ബിജെപി ജില്ലാ സംസ്ഥാന കാര്യകർത്താക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
Comments