തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വിഷുക്കണി ദര്‍ശനത്തിനായി ഒരുങ്ങുന്നു. നാളെ പുലര്‍ച്ചെ 3 മുതല്‍ 4.30 വരെയാണ് വിഷുക്കണി ദര്‍ശനം. 5.15 മുതല്‍ 5.45 വരെ ദീപാരാധന നടക്കും. വൈകുന്നേരമുള്ള ദര്‍ശനസമയത്തില്‍ മാറ്റമില്ല. മുന്‍ വര്‍ഷങ്ങളില്‍ നടന്ന അതേ ക്രമീകരണങ്ങളോട് കൂടിയാണ് ഇത്തവണയും ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്.
സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് മലയാളികൾക്ക് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ പ്രധാന ആഘോഷം വിഷുവാണ്. വിഷുദിനത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ തിടുക്കം കൂട്ടുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിഷുക്കണി ഒരുക്കാനാണ്. അരി, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ നിരത്തി കണിയൊരുക്കും.















