മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; 'ഇത് വിശ്വസിക്കാനാകുന്നില്ല', ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മുന്നോടിയായി ലോക ഫുട്‌ബോളിലെ ഏറ്റവും വൈറലായ ചിത്രങ്ങളിലൊന്നായ ലയണല്‍ മെസിയും കുഞ്ഞന്‍ ലമീന്‍ യമാലും ഒരുമിച്ചുള്ള ബാത്ത്ടബ് ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് യുണിസെഫിന്റെ ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ആ ചിത്രത്തെക്കുറിച്ച് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

അമേരിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം ടോം ബ്രാഡിയുമായി സംസാരിക്കവെയാണ് മെസി വൈറലായ ചിത്രത്തെക്കുറിച്ച് മനസുതുറന്നത്. ഒരുകാലത്ത് തന്റെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് ഇന്ന് ലോകകപ്പ് ഫൈനലില്‍ എതിരാളിയായി കളിക്കാനെത്തുന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആ ഫോട്ടോ എടുത്തപ്പോള്‍ യമാല്‍ ഒരു കുഞ്ഞായിരുന്നു. ഇപ്പോള്‍ ലോകകപ്പ് ഫൈനലില്‍ അവന്‍ എന്റെ എതിരാളിയാണ്. അത് ശരിക്കും വിശ്വസിക്കാനാകാത്ത കാര്യമാണ്,’ മെസി പറഞ്ഞു.

സ്പാനിഷ് കൗമാരതാരം ലമീന്‍ യമാലിന്റെ വളര്‍ച്ചയും പ്രകടനവും മെസി തുറന്നുപറഞ്ഞ് പ്രശംസിച്ചു. ബാഴ്‌സലോണ താരമായതിനാല്‍ ഏറെക്കാലമായി യമാലിനെ ശ്രദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫൈനലില്‍ മികച്ച മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്‌പെയിനിനും യമാലിനും അത് അനുകൂലമാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും മെസി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഫൈനലില്‍ വിജയിച്ചാല്‍ ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ട് തവണ നേടുന്ന ആദ്യ നായകനെന്ന ചരിത്രം മെസിക്ക് സ്വന്തമാകും. മറുവശത്ത്, കിരീടം നേടിയാല്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങി വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായി ലമീന്‍ യമാലും ചരിത്രം കുറിക്കും. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനും അര്‍ജന്റീനയും ഇതുവരെ ഒരിക്കല്‍ മാത്രമാണ് ഏറ്റുമുട്ടിയത്. 1966ലെ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന 2-1ന് ജയിച്ചിരുന്നു.

ആകെ 14 ഔദ്യോഗികവും സൗഹൃദവുമായ മത്സരങ്ങളില്‍ ഇരുടീമുകളും ആറു വീതം വിജയങ്ങള്‍ നേടിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 2018ല്‍ മാഡ്രിഡില്‍ നടന്ന അവസാന സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ 6-1ന്റെ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

Tags: photolionel messirespondLamine Yamal
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies