ഭാവി വധുവിനെ കാണാൻ പോകുമ്പോൾ ക്ലിക്ക് ചെയ്ത ഫോട്ടോ; ലോകത്തിൽ എറ്റവും കൂടുതൽ പേർ കൂടുതൽ തവണ കണ്ട ചിത്രം; മൈക്രോസോഫ്റ്റിന് നൽകേണ്ടി വന്നത് വലിയ വില
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാവി വധുവിനെ കാണാൻ പോകുമ്പോൾ ക്ലിക്ക് ചെയ്ത ഫോട്ടോ; ലോകത്തിൽ എറ്റവും കൂടുതൽ പേർ കൂടുതൽ തവണ കണ്ട ചിത്രം; മൈക്രോസോഫ്റ്റിന് നൽകേണ്ടി വന്നത് വലിയ വില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 10:26 am IST
FacebookTwitterWhatsAppTelegram

പച്ചപ്പ് പുതച്ച് കുന്നിൻ ചെരിവ്. നീല പുതച്ച ആകാശം. പഞ്ഞിക്കെട്ട് പോലെയുള്ള മേഘശകലങ്ങൾ. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക ഒരു പരിചയപ്പെടുത്തലിന്റെ ആവിശ്യമില്ലാത്ത ചിത്രം. ഈ ചിത്രത്തിന് പിന്നിലെ കഥ തികച്ചും ലളിതവും എന്നാൽ മനോഹരവുമാണ്. ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്‌ക്ടോപ്പ് വാൾപേപ്പർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോയാണെന്ന് കരുതപ്പെടുന്നു. ഈ ഫോട്ടോ എടുത്തത് ആരാണ്, അയാൾക്ക് ഇതിനായി മൈക്രോസോഫ്റ്റ് എത്ര പൈസ നൽകി തുടങ്ങിയ കാര്യങ്ങൾ അറിയാമോ?

1996 ലെ മഞ്ഞുകാലത്ത് ഫോട്ടോഗ്രാഫർ ചക്ക് ഒ റിയർ എന്നയാളാണ് ദി ബ്ലിസ് എന്ന ചിത്രം പകർത്തിയത്. കാലിഫോർണിയയിൽ ഭാവി വധുവിനെ കാണാൻ പോകുമ്പോഴാണ് അതിമനോഹരമായ ചിത്രം എടുത്തത്. നാഷണൽ ജിയോഗ്രാഫിയിൽ ജോലി ചെയ്തിരുന്ന ചക്ക് ഒ റിയർ എപ്പോഴും ഒരു ക്യാമറ കൈവശം വയ്‌ക്കാറുണ്ടായിരുന്നു. വഴിയരികിൽ കാണുന്ന നല്ല സ്ഥലങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തും.

ഒരു അഭിമുഖത്തിൽ ചക്ക് ഒ റിയർ അന്നത്തെ ആ ദിവസം ഓർത്തെടുത്തു. പച്ചപുല്ല് പിടിച്ച് നിൽക്കുന്ന കുന്നിൻ പുറവും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളും ഉള്ള ശൈത്യകാല ദിനമായിരുന്നു അത്. മനോഹരമായ ആ സ്ഥലത്ത് എത്തിയപ്പോൾ രണ്ട് ക്ലിക്ക് ചെയ്യാതിരിക്കാൻ സാധിച്ചില്ല ചക്ക് പറയുന്നു. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളിലും ഡിഫോൾട്ട് ഡെസ്‌ക്ടോപ്പ് ഇമേജായി മാറുമെന്നും അറിയാതെയായണ് ഇദ്ദേഹം ക്യാമറയിൽ ഈ മനോഹര ദൃശ്യം പകർത്തിയത്.

ചക്ക് ഒ റിയർ ഈ ചിത്രങ്ങൾ ഫോട്ടോ സ്റ്റോക്ക് ഏജൻസിയായ കോർബിസിന് നൽകി. പിന്നീട്, മൈക്രോസോഫ്റ്റ് ഈ ചിത്രം കാണുകയും. അത് വാങ്ങുകയും ചെയ്തു. അനൗദ്യോഗിക റിപ്പോർട്ട് അനുസരിച്ച് മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് ഒരു ലക്ഷം ഡോളർ നൽകിയെന്നാണ് സൂചന. അതായത് 81 ലക്ഷത്തിലേറെ രൂപ. മൈക്രോസോഫ്റ്റ് എക്സ്പിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചക്ക് ഒ റിയറിന്റെ മഞ്ഞുകാല ഫോട്ടോയാണ്.

പക്ഷെ ഇതേ പ്രദേശത്തിന്റെ വേനൽക്കാല ചിത്രം വാങ്ങുന്നതിന് മൈക്രോസോഫ്റ്റ് വെറും 45 ഡോളർ മാത്രമാണ് നൽകിയത്. പീറ്റർ ബുറിയൻ എന്നയാളിൽ നിന്നുമാണ് മൈക്രോസോഫ്റ്റ് ചിത്രം വാങ്ങിയത്.

Tags: microsoft
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies