മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ, വിഷു ദിനത്തിൽ കുഞ്ഞിന്റെ നൂലുകെട്ടും പേരിടൽ ചടങ്ങും കഴിഞ്ഞെന്ന് അറിയിച്ചിരിക്കുകയാണ് ഗിന്നസ് പക്രുവും കുടുംബവും. നിരവധിപേരാണ് ഗിന്നസ് പക്രുവിന് ആശംസയുമായി എത്തിയിരിക്കുന്നത്.
‘ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി ( Dwija keerthi ) എന്ന് പേരിട്ടു… എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി…
വിഷു ദിനാശംസകൾ.’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഗിന്നസ് പക്രു കുറിച്ചത്.
ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്. ‘ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേർന്നുകൊള്ളുന്നു’, എന്നിങ്ങനെ നിരവധി കമന്റുകളാണ് നിറയുന്നത്.
മാർച്ച് 21-നായിരുന്നു ഗിന്നസ് പക്രുവിന് രണ്ടാമതൊരു കുഞ്ഞ് പിറന്നത്. മൂത്ത മകള്‍ ദീപ്ത കീർത്തിയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു അന്ന് പങ്കുവെച്ചത്. ചേച്ചിയമ്മ എന്ന ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്.
Comments