ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
ജില്ലാ കളക്ടര്‍ ഷാജി വി. നായരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുന്നമടക്കായലില്‍ നടക്കുന്ന ജലമേള കാണാന്‍ വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഗതാഗതം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. നെഹ്‌റു ട്രോഫിക്കായുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ ദിവസങ്ങളായി പുരോഗമിക്കുകയാണ്.















