ഭോപ്പാൽ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് കമൽനാഥിനെ തിരഞ്ഞെടുത്തത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് നേതാക്കൾ പോലും ഇത് തുറന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമൽനാഥിന് സ്വത്തിന്റെ ആണെങ്കിൽ ബിജപിക്ക് ജനങ്ങളുടെ പിൻബലമാണുള്ളതെന്നും ചൗഹാൻ പറഞ്ഞു.
‘കോൺഗ്രസ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്. കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം സമ്പത്താണെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട്’. എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന്റ അളവുകോൽ പണമല്ലെന്നും ചൗഹാൻ കുറ്റപ്പെടുത്തി.
വിമർശനത്തിന് മറുപടിയുമായി കമൽനാഥ് രംഗത്തെത്തി. ചൗഹാന്റെ പരാമർശത്തെ പാടെ നിഷേധിക്കുന്നുവെന്നും തനിക്ക് സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം പോലുമില്ലെന്നും കമൽനാഥ് പറഞ്ഞു. കമലനാഥ് സാമ്പത്തിക പിൻബലം മാത്രമുള്ള വ്യക്തിയാണെന്ന് കോൺഗ്രസ് രാജ്യസഭാംഗം വിവേക് തൻഖ പറഞ്ഞിരുന്നു. ഈ വിമർശനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ചൗഹാന്റെ പ്രതികരണം.
Comments