നിങ്ങളുടെ സിനിമയാണ് സംസാരശേഷി തിരികെ തന്നത്; മസ്തിഷ്‌കാഘാതം സംഭവിച്ച എനിക്ക് ജീവിതം തിരികെ ലഭിച്ചു; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങളുടെ സിനിമയാണ് സംസാരശേഷി തിരികെ തന്നത്; മസ്തിഷ്‌കാഘാതം സംഭവിച്ച എനിക്ക് ജീവിതം തിരികെ ലഭിച്ചു; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 02:18 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് താരം നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കസ്റ്റഡി’. മെയ് 12-നാണ് ചിത്രം പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി തിരക്കിലാണ് താരം. വിവിധ ഇടങ്ങളിൽ അണിയറ പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ഹൈദരാബാദിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരുമായും താരം സംവദിച്ചിരുന്നു. ഈ പരിപാടിയില്‍ വച്ച് ഒരു ഉദ്യോഗസ്ഥന്‍ നാഗചൈതന്യയോട് പറഞ്ഞ അനുഭവകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നാഗചൈതന്യ നായകനായ തഡാഖ എന്ന ചിത്രം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയത്.

നാഗചൈതന്യ, സുനില്‍ എന്നിവര്‍ നായകന്മാരായി 2013-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് തഡാഖ. ഒരപകടത്തില്‍പ്പെട്ട് മസ്തിഷ്‌കാഘാതം സംഭവിച്ച താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത് തഡാഖ കണ്ടപ്പോഴാണ് എന്ന് പോലീസ് കോണ്‍സ്റ്റബിള്‍ നാഗചൈതന്യയോട് പറഞ്ഞു. തഡാഖ എന്ന ചിത്രം വളരെയിഷ്ടമാണ്. ആ സിനിമയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലുള്ള സുനിലിന്റൈ കഥാപാത്രത്തിനെ വില്ലന്മാര്‍ അടിക്കുമ്പോഴാണ് തന്റെ ഉള്ളിലുണ്ടായിരുന്ന ഭയമെല്ലാം മാറുന്നത്. ഈ ഭാഗമാണ് തനിക്കേറ്റവും ഇഷ്ടമായത്.

ഒരു വര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തഡാഖയാണ് പ്രേരണയായത്. സിനിമ കണ്ട് പ്രചോദനമായതോടെ സംസാരിക്കാനും ഓടാനും കഴിഞ്ഞു. തന്റെ ആരോഗ്യം മെച്ചപ്പെട്ടത് നാഗചൈതന്യയുടെ സിനിമ കണ്ടതു കൊണ്ടാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ കയ്യടിച്ചാണ് താരവും അണിയറ പ്രവർത്തകരും സ്വീകരിച്ചത്.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies