ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബിൽ കൊളളസംഘം നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. നിർമ്മാണത്തിലിരിക്കുന്ന ചെക്ക്പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരിരുന്നു കൊളളസംഘം വെടിയുതിർത്തത്.
സാബിർ അലി, അഹദ് അലി ഡോംകി എന്നിവരാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ. നാലോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണെന്നും എസ്എസ്പി ഇർഫാൻ അലി സമ്മോ വ്യക്തമാക്കി.
ഖൈബർപഖ്തൂൺഖ്വയിലെ സർമിലാൻ പ്രദേശത്ത് പോലീസും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഭീകരവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ടോളം പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Comments