മതപരിവർത്തനം സ്ലോ പോയിസൺ; ഗോത്രജനതയുടെ സംസ്‌കാരത്തെ ഇല്ലാതാക്കും; മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണം: റായ്പൂരിൽ മഹാ വനവാസി റാലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തനം സ്ലോ പോയിസൺ; ഗോത്രജനതയുടെ സംസ്‌കാരത്തെ ഇല്ലാതാക്കും; മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണം: റായ്പൂരിൽ മഹാ വനവാസി റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 07:33 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: തനിമയും സംസ്‌കാരവും ഉപേക്ഷിച്ച് മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പടുകൂറ്റൻ റാലി. ജനജാതി സുരക്ഷാമഞ്ചിന്റെ നേതൃത്വത്തിലാണ് പതിനായിരക്കണക്കിന് ഗോത്രവർഗ്ഗക്കാർ പങ്കെടുത്ത മഹാറാലി സംഘടിപ്പിച്ചത്. സംഘടിത മതങ്ങളിൽ കുടിയേറിയവരെ പട്ടികവർഗ്ഗ പട്ടികയിൽ നിന്ന് ഉടൻ ഒഴിവാക്കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ജനജാതി സുരക്ഷാ മഞ്ച് ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലടക്കം വൻതോതിൽ മതം മാറിയവർ തദ്ദേശീയ ഗോത്രങ്ങളുടെ സംവരണമുൾപ്പെടെ തട്ടിയെടുക്കുകയാണ്. മതപരിവർത്തനം സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ പട്ടികവർഗക്കാർക്ക് വലിയ ഭീഷണിയാണ്. വിദേശ മതപ്രഭാഷകർ ചത്തീസ്ഗഢിലെ ജനങ്ങളെ മതം മാറ്റുന്നത് പുതിയകാര്യമല്ല. എന്നാൽ ഏതാനും ദശാബ്ദങ്ങളായി ഇത് വൻതോതിൽ വർധിച്ചു. ഇത്തരത്തിലുള്ള മതപരിവർത്തനം സ്ലോ പോയിസണാണെന്നും അത് ഗോത്രജനതയുടെ അടിസ്ഥാന വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. റാലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ 36 ഗോത്രപ്രതിനിധികൾ പങ്കെടുത്തു. റായ്പൂരിലെ രാം മന്ദിറിന് മുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

സംവരണം വനവാസി ജനതയുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയർത്താൻ വേണ്ടിയാണ്. എന്നാൽ ഒരാൾ സ്വത്വം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോൾ പിന്നെ അയാൾ എങ്ങനെ ആനുകൂല്യങ്ങൾക്ക് അർഹനാകുമെന്ന് ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകൻ ഗണേഷ് റാം ഭഗത് ചോദിച്ചു.

വീര വനവാസികളുടെ ധീര സ്മരണകളുടെ അടയാളങ്ങളുമായാണ് ജനങ്ങൾ റാലിയിൽ പങ്കെടുക്കാനെത്തിയത്. ബസ്തറിലെ ഭൂംകാൽ പ്രസ്ഥാനത്തിന് തുടക്കമിട്ട ബൈദാനി ഗുണ്ടാധൂരിന്റെ ജന്മസ്ഥലമായ നെത്നാർ ഗ്രാമം, സോനാഖാന്റെ ധീര പുത്രൻ വീർ നാരായൺ സിങ്ങിന്റെ ജന്മഭൂമി, സാമൂഹിക പരിഷ്‌കർത്താവ് ഗഹിര ഗുരുജിയുടെ കർമ്മസ്ഥലമായ സർഗുസ എന്നിവയിലെ മണ്ണുമായാണ് വനവാസി നേതാക്കൾ റാലിയിൽ പങ്കെടുത്തത്.

Tags: religion
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies