പനാജി: വിദൂര ഗ്രാമങ്ങളിൽ അന്താരാഷ്‌ട്ര നിലവാരത്തിലുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ക്ലീനിക്ക് വികസിപ്പിച്ച് ഇന്ത്യ. റംബാൻ ( RAMBAAN- Rapid Action Mobile BSL3+ Advanced Augmented Network) എന്ന് നാമകരണം ചെയ്ത മൊബൈൽ ക്ലിനിക്കിന്റെ പ്രദർശനം ജി 20 ആരോഗ്യപ്രവർത്തകരുടെ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ വെച്ച് നടന്നു.
അത്യാധുനിത സാങ്കേതിക വിദ്യകളുടെ സഹായത്തൊടെ സങ്കീർണ്ണമായ രോഗപരിശോധനകൾ ഇതിൽ നടത്താൻ സാധിക്കും. ജിപിഎസ് ഘടിപ്പിച്ചതിനാൽ പരിശോധന ഫലം സമയബന്ധിതമായി കൈമാറാനും കഴിയും. മെഡിക്കൽ മാലിന്യത്തിന്റെ സംസ്‌കരണവും വാഹനം ഉറപ്പാക്കുന്നു.
യൂണിസെഫ് അടക്കമുള്ള അന്താരാഷ്‌ട്ര എജൻസികൾ കണ്ടുപിടുത്തത്തെ പ്രശംസിച്ച് രംഗത്ത് വന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യപ്താത നേരിടുന്ന ഗ്രാമങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി ഇന്ത്യ നടത്തുന്ന ചുവട് വെപ്പുകൾ അഭിനന്ദനാർഹമാണ് യുനിസെഫ് പ്രതിനിധികൾ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ സേവനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റിന് സാധിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ അദ്ധ്യക്ഷം വഹിക്കുന്ന ജി 20 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് പനാജിയിലാണ് നടക്കുന്നത്. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പത്തൊമ്പത് ജി 20 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് പുറമേ 22 അന്താരാഷ്‌ട്ര സംഘടനകളും മീറ്റിംഗിന്റെ ഭാഗമാണ്.
Comments