ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ ഉന്നതതല യോഗമാണിത്. വരുന്ന വർഷകാല ലോക്സഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ കൊണ്ടു വരാനുള്ള സാധ്യതകൾ കേന്ദ്രം ആരായുന്നുണ്ട്. മന്ത്രിമാർക്ക് പുറമേ നിരവധി ബിജെപി നേതാക്കളും നിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽ കോഡ് എന്ന ആശയം ബിജെപി മുൻപോട്ട് വെച്ചിരുന്നു. ഇതിനായുള്ള ഉന്നതതല ചർച്ചകൾക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ പാർലമെൻറിൽ നിയമനിർമാണത്തിലൂടെയാകും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതി അറിയിച്ചിരുന്നു. ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ 21-ാം നിയമക്കമ്മീഷനും പരിശോധിച്ചിരുന്നു.
Comments