ചികിത്സഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തി സിപിഎം; കണക്ക് ചോദിച്ചപ്പോൾ കൈമലർത്തി നേതൃത്വം; പണം പിരിച്ചത് സ്വന്തം പ്രവർത്തകന്റെ മകളുടെ പേരിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചികിത്സഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തി സിപിഎം; കണക്ക് ചോദിച്ചപ്പോൾ കൈമലർത്തി നേതൃത്വം; പണം പിരിച്ചത് സ്വന്തം പ്രവർത്തകന്റെ മകളുടെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 03:00 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് തച്ചംമ്പാറയിൽ ചികിത്സ സഹായഫണ്ടിൽ തട്ടിപ്പ്. തച്ചംമ്പാറ സ്വദേശിയും സിപിഎം പ്രവർത്തകനുമായ കുമാരന്റെ മകൾ അശ്വതിയുടെ ചികിത്സയ്‌ക്കാണ് സിപിഎം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി വലിയ പണപ്പിരിവ് നടത്തിയത്. എന്നാൽ ഒരു രൂപ പോലും ചികിത്സയ്‌ക്കായി ലഭിച്ചില്ല. മകളുടെ പേരിൽ പണം പിരച്ചതിൽ കണക്ക് ആവശ്യപ്പെട്ടപ്പോൾ നേതൃത്വം കൈമലർത്തി. ലോക്കൽ കമ്മിറ്റിയംഗം ഷാജ് മോഹൻ തച്ചംമ്പാറയ്‌ക്കെതിരെയാണ് ഗുരുതര ആരോപണവുമായി സിപിഎം കുടുംബം എത്തിയിരിക്കുന്നത്. തങ്ങളെ ചതിച്ചത് പോലെ ഇനിയാരെയും ഇവർ ചതിക്കരുത് കുമാരൻ പറഞ്ഞു.

2021 ഡിസംബറിലാണ് കുമാരന്റെ മകൾ അശ്വതി തീപ്പൊള്ളലേറ്റ് മരണപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കയാണ് അശ്വതിയുടെ മരണം. ഈ സമയം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കുമാരൻ വീട്ടിലില്ലായിരുന്നു.

അശ്വതി ചികിത്സയ്‌ക്കായി സിപിഎം പ്രവർത്തകർ പ്രദേശത്ത് വ്യാപകമായ പണപ്പിരിവ് നടത്തിയിരുന്നു. എന്നാൽ തന്റെ മകളുടെ പേരിൽ പിരിച്ചതിൽ നിന്നും ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിച്ചില്ലെന്നാണ് കുമാരൻ പറയുന്നത്. പണം ബാങ്കിൽ നിക്ഷേപിച്ചെന്നാണ് കമ്മിറ്റി പറഞ്ഞത്. രണ്ട് വർഷത്തിന് ശേഷവും ആ പണത്തെ കുറിച്ച് വിവരം ഇല്ല. ഇതേതുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും വരെ താൻ പരാതി നൽകി പക്ഷെ അനങ്ങിയില്ലെ. സിപിഎം പ്രതിരോധ ജാഥ നടക്കുന്ന സമയത്താണ് പരാതി കൊടുത്തത് എന്നാൽ സിപിഎം പരാതി ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് കുടുംബം പറഞ്ഞു.

ആശുപത്രി ബിൽ അടയ്‌ക്കാൻ പോലും പണം നൽകിയില്ല. മകളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങാനായി ജ്വല്ലറിയിൽ നൽകിയ തുക തിരികെ വാങ്ങിച്ചാണ് ആശുപത്രി ബിൽ അടച്ചത്. മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ തനിക്ക് സാമ്പത്തിക സഹായം നൽകി. എന്നാൽ പണം പിരിച്ച സിപിഎം പ്രാദേശിക നേതൃത്വം തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും കുമാരൻ ജനം ടിവിയോട് വ്യക്തമാക്കി.

തങ്ങൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മകളുടെ പേരിൽ പിരിച്ച് പണം എന്ത് ചെയ്‌തെന്ന് തങ്ങൾക്കറിയണം. അന്ന് ആശുപത്രിയിൽ പോകുമ്പോൾ എന്റെ കയ്യിൽ പതിനെട്ട് രൂപയാണ് ആകെ ഉണ്ടായിരുന്നത്. എന്റെ മകൾ പോയി ഞങ്ങൾക്ക് ആ പൈസ വേണ്ട. നാളെ ഒരാൾക്ക് ഈ ഗതിവരരുത് അതിന് വേണ്ടിയാണ് ഇപ്പോൾ ചതി വെളിപ്പെടുത്തുന്നത് കുമാരൻ കൂട്ടിച്ചേർക്കുന്നു. തന്റെ കുട്ടിയുടെ പേര് പറഞ്ഞ് പിരിച്ച ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ട, അത് എന്ത് ചെയ്തു എന്ന് അറിയണം, അത് വാങ്ങിയവർക്ക് തന്നെ തിരിച്ചു നൽകണമെന്ന നിലപാടിലാണ് കുമാരന്റെ ഭാര്യയും.

Tags: CPIMtreatment
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies