മന്ത്രി എം ബി രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ; ഒരു മന്ത്രി കമ്മ്യൂണിസ്റ്റ്കാരന്റെ തറ നിലവാരത്തിലേക്ക് താഴരുത്; മന്ത്രിയെ പൊളിച്ചടുക്കി അഡ്വ. പ്രകാശ് ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി എം ബി രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ; ഒരു മന്ത്രി കമ്മ്യൂണിസ്റ്റ്കാരന്റെ തറ നിലവാരത്തിലേക്ക് താഴരുത്; മന്ത്രിയെ പൊളിച്ചടുക്കി അഡ്വ. പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്ഷേമപെൻഷന്റെ കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് റെ വാദങ്ങളെ പൊളിച്ചടുക്കി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേന്ദ്രം വിഹിതം മറച്ചുവെച്ച് കേരളമാണ് 97.95 ശതമാനം പെൻഷൻ തുകയും നൽകുന്നതെന്നാണ് രാജേഷ് പറഞ്ഞത്.

യഥാർത്ഥത്തിൽ 80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവും 500 രൂപ കേന്ദ്രസർക്കാർ വിഹിതവുമാണ്. സത്യം ഇതാണെനിരിക്കെ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാദത്തെ കൃത്യമായ കണക്കുകൾ നിരത്തി പൊളിച്ചടുക്കുകയാണ് പ്രകാശ് ബാബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പ്രകാശ് ബാബു ഇക്കാര്യം വിശദീകരിക്കുന്നത്.

അഡ്വ. പ്രകാശ് ബാബുവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ബഹു.  മന്ത്രി എം.ബി.രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ അതോ കേരളത്തിന്റെ പ്രബുദ്ധതയെ ചോദ്യം ചെയ്യുകയാണോ? എന്തായാലും ഒന്നുകിൽ താങ്കളെ കണക്ക് പഠിപ്പിച്ച അധ്യാപകന് എന്തോ കുഴപ്പമുണ്ടായിരുന്നു (വിശ്വസിക്കാൻ പ്രയാസമുണ്ട്) അതല്ലെങ്കിൽ താങ്കൾക്ക് കാര്യമായ എന്തോ മാനസിക തകരാറുണ്ട്. അതെല്ലെങ്കിൽ ഒരു സാധാരണ കമ്മ്യൂണിസ്റ്റ് കാരന്റെ തറ നിലവാരത്തിലേക്ക് മന്ത്രിയായ താങ്കൾക്കെങ്ങനെ തരം താഴാൻ പറ്റും. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വസ്തുതകൾ മറച്ചു വച്ച എത്ര നിലവാരമില്ലാത്ത പോസ്റ്റാണ് താങ്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

കേരളത്തിൽ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.

80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാരും നല്കി വരുന്നു. സത്യം ഇതാണെനിരിക്കെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷൻ തുകയിൽ 97.95 % കേരളമാണ് നല്കുന്നതെന്നും 2.04 % മാത്രമാണ് കേന്ദ്രം നല്കുന്നതെന്ന വാദം എങ്ങനെയാണ് ശരിയാകുന്നത്. അങ്ങനെയെങ്കിൽ ജനുവരി, ഫെബ്രവരിയിൽ വിതരണം ചെയ്യേണ്ട 1503.92 കോടിയിൽ 30.8 കോടി മാത്രമാണ് കേന്ദ്ര വിഹിതമെന്നത് ശുദ്ധ അസംബന്ധമല്ലേ?

ഒരു സാധാരണ സൈബർ സഖാവായ കമ്യൂണിസ്റ്റ് കാരന്റെ നിലവാരതകർച്ച ജനങ്ങൾ ഉൾക്കൊള്ളും, പക്ഷെ ഒരു കമ്മ്യുണിസ്റ്റ് മന്ത്രി ഇത്ര അല്പത്തരം വിളിച്ചുകൂവരുത്.

Tags: m b rajeshAdv Prakash Babu
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies