ട്വിറ്റർ അക്കൗണ്ടുകളിലെ ചെക്ക് മാർക്കുകൾ തൂത്തെടുത്ത് മസക്; നീലം നിറം നഷ്ടമായവരിൽ ബിൽ ഗേറ്റ്സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെ; പിന്നിലെ കാരണമിതാണ്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിറ്റർ അക്കൗണ്ടുകളിലെ ചെക്ക് മാർക്കുകൾ തൂത്തെടുത്ത് മസക്; നീലം നിറം നഷ്ടമായവരിൽ ബിൽ ഗേറ്റ്സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെ; പിന്നിലെ കാരണമിതാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 09:54 am IST
FacebookTwitterWhatsAppTelegram

ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് ട്വിറ്റർ. ഇതിന് പിന്നാലെ നിരവധി പ്രമുഖരുടെ അക്കൗണ്ടുകളിൽ നിന്നാണ് നീല നിറത്തിലുള്ള ബാഡ്ജ് നഷ്ടമായത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പേരുടെ അക്കൗണ്ടിൽ നിന്ന് നീലം നിറം മാഞ്ഞു. ഓപ്ര വിൻഫ്രെ, ജസ്റ്റിൻ ബീബർ, കാറ്റി പെറി, കിം കർദാഷിയാൻ തുടങ്ങിയ സെലിബ്രിറ്റികളുടെയും ചെക്ക് മാർക്ക് നഷ്ടപ്പെട്ടു. ബിൽ ഗേറ്റ്സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികൾക്കും ചെക്കുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

നീല നിറത്തിലുള്ള ബാഡ്ജ് ഏപ്രിൽ ഒന്ന് മുതൽ നീക്കം ചെയ്യുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. ചില അക്കൗണ്ടുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ മാറ്റം നടപ്പാക്കിയത്. എന്നാൽ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകൾ നീക്കം ചെയ്യാനാണ് മസ്‌കിന്റെ തീരുമാനം. ഇനി മുതൽ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്മെന്റ് സബ്സ്‌ക്രൈബ് ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ട്വിറ്ററിൽ ബ്ലൂ ടിക്കുകൾ ഉണ്ടാകൂ.

പ്രൊഫൈലുകൾ പരിശോധിച്ചുറപ്പിച്ച ശേഷം ട്വിറ്റർ നൽകുന്ന ചെക്ക് മാർക്കാണ് ബ്ലൂ ടിക്ക്. ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിലും ട്വിറ്ററിന്റെ വെബ്‌സൈറ്റിലും ബ്ലൂ ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള പ്രതിമാസ സബ്സ്‌ക്രിപ്ഷൻ ഫീസ് 900 രൂപയാണ്. വെബ് ഉപയോക്താക്കളുടെ വരിസംഖ്യ പ്രതിമാസം 650 രൂപയായി നിലനിർത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് 6,800 രൂപ വാർഷിക ഫീസായി പ്രീമിയം സേവനത്തിലേക്ക് സബ്സ്‌ക്രൈബ് ചെയ്യാനും കഴിയും. ഇതിന് പ്രതിമാസം ഏകദേശം 566 രൂപ ചിലവാകും. എന്നാൽ ഇത് വെബിൽ മാത്രമേ ലഭ്യമാകൂ.

നേരത്തെ പ്രശസ്തർ, രാഷ്‌ട്രീയക്കാർ, പത്രപ്രവർത്തകർ, കമ്പനികൾ , സർക്കാർ ഏജൻസികൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, പൊതു-സേവന അക്കൗണ്ടുകൾ എന്നിവയ്‌ക്കായിരുന്നു ബ്ലു ടിക്ക് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ സബ്‌സ്‌ക്രിപ്ഷൻ ഫീസ് അടയ്‌ക്കുന്ന ആർക്കും ബ്ലു ചെക്ക് മാർക്ക് വാങ്ങാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഉൾപ്പെടെ ആധികാരിക ഉറവിടങ്ങളിൽ നിന്ന് കൃത്യവും കാലികവുമായ വിവരങ്ങൾ നേടുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ ട്വിറ്ററിന്റെ പദവി നഷ്ടമാകുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ.

സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് ബ്ലു ടിക്കിന് പുറമേ എഡിറ്റ് ട്വീറ്റ്, ബുക്ക്മാർക്ക് ഫോൾഡറുകൾ, ഇഷ്ടാനുസൃത ആപ്പ് ഐക്കണുകൾ, എൻഎഫ്ടി പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ പോലുള്ള ഫീച്ചറുകളിലേക്ക് നേരത്തേ ആക്സസ് ലഭിക്കും. അത്തരം ഉപയോക്താക്കൾക്ക് വ്യത്യസ്ത കളർ തീമുകൾ തിരഞ്ഞെടുക്കാനും ട്വീറ്റുകളിൽ അവരുടെ മറുപടിക്ക് മുൻഗണന നൽകാനും മറ്റ് ഉപയോക്താക്കൾക്ക് ദൃശ്യമാകുന്നതിന് മുൻപ് ഒരു ട്വീറ്റ് പഴയപടിയാക്കാനും കഴിയും. 60 മിനിറ്റ് വരെ ദൈർഘ്യമുള്ള അല്ലെങ്കിൽ 2 ജിബി വരെ വലുപ്പമുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാനും ഇവർക്ക് കഴിയും.

Tags: twitterElon MuskBlue tick
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies