മലയാളികൾക്ക് സുപരിചിതരാണ് സൗഭാഗ്യയും കുടുംബവും. നിരവധി നൃത്തവും കുസൃതികളുമായി സമൂഹമാദ്ധ്യമങ്ങളിലും സുപരിചിതരാണ് താര കുടുംബം. അമ്മ താര കല്യാണിന്റെ ശിഷ്യനായ അർജുനെയാണ് സൗഭാഗ്യ ജീവിത പങ്കാളിയാക്കിയത്. ഈ അടുത്താണ് ഇരുവരുടെയും ജീവിതത്തിലേക്ക് പെൺകുഞ്ഞ് കടന്നുവന്നത്. സുധാപ്പു ജനിച്ചത് മുതൽ വ്ലോഗിലെല്ലാം കുഞ്ഞിന്റെ വിശേഷങ്ങളാണ് സൗഭാഗ്യയും അർജുനും ഉൾപ്പെടുത്തുന്നത്. ഇതോടെ താര കുടുംബം വീണ്ടും ആരാധകരുടെ ചർച്ചാ വിഷയമായി മാറിയിരുന്നു.
ഇപ്പോളിതാ മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി പങ്കുവെച്ചിരിക്കുകയാണ് കുടുംബം. ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടും മകൾ നടന്നു തുടങ്ങാത്തതിൽ താൻ സ്വയം കുറച്ച് നിരാശ അനുഭവിച്ചിരുന്നതായും ചുറ്റുമുള്ളവരുടെ ചോദ്യത്തിന് മറുപടി നൽകുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു. നടക്കാൻ തുടങ്ങിയ അന്ന് അമ്മയുടെ അടുത്തെത്തി അമ്മ കൊലുസൊക്കെ ഇട്ട് ചടങ്ങ് ഗംഭീരമാക്കിയതായി താരം പറയുന്നു.
സുധാപ്പുവിന്റെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി
ആരതിയുഴിഞ്ഞ് കുഞ്ഞിനെ സ്വീകരിച്ച് ചന്ദനവും കുങ്കുമവും നെറ്റിയിൽ തൊട്ടു കൊടുക്കുന്നതാണ് ആദ്യ ചടങ്ങ്. പട്ട് തുണിയിൽ ചവിട്ടിയാണ് കുഞ്ഞ് നടന്ന് വരുന്നത്. ഒപ്പം പൂക്കൾ വിതറുന്നതും കാണാം. അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾക്ക് കഴിയുന്ന തരത്തിൽ ആഘോഷമായാണ് ചടങ്ങ് നടത്തുന്നതെന്ന് സൗഭാഗ്യ പങ്കുവെച്ച് വീഡിയോയിൽ പറയുന്നുണ്ട്. മറാഠി പാരമ്പര്യത്തിന്റെ രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. കുഞ്ഞ് സുധർശനയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണെത്തുന്നത്.















