ന്യൂഡൽഹി: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് അനിൽ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളിൽ വ്യത്യസ്തമായു കാർട്ടൂൺ പങ്കുവെച്ച് കൊണ്ടാണ് അനിൽ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്.
മോദി- രാഹുൽ ക്രിക്കറ്റ മത്സരത്തിൽ മോദി സിക്സർ പായിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികൾ പറയുന്നതും ചിത്രത്തിൽ കാണാൻ സാധിക്കും. കർണാടക തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ടെന്നും അതിന് അർത്ഥം ബിജെപി വൻ വിജയം നേടുമെന്നാണ് അനിൽ കെ ആന്റണി പറഞ്ഞു.
കർണ്ണാട തിരഞ്ഞെടുപ്പിനെ ക്രിക്കറ്റ് മത്സരത്തിലൂടെയാണ് അനിൽ കെ ആന്റണി വരച്ചു കാട്ടിയത്. രാഹുൽ പൊതുസമ്മേളനങ്ങളിൽ ദയനീയമായ പരാജയപ്പെടുന്നത് പറയാതെ പറയുകയാണ് അനിൽ കെ ആന്റണി.
Comments