'ചരിത്രം തിരുത്തികുറിക്കാൻ അവൻ വരുന്നു... ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമനിക്'; ദിലീപിന്റെ വമ്പൻ തിരിച്ചുവരവ് ആഘോഷിച്ച് ആരാധകർ; ബാന്ദ്ര ഒഫിഷ്യൽ ടീസർ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ചരിത്രം തിരുത്തികുറിക്കാൻ അവൻ വരുന്നു… ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമനിക്’; ദിലീപിന്റെ വമ്പൻ തിരിച്ചുവരവ് ആഘോഷിച്ച് ആരാധകർ; ബാന്ദ്ര ഒഫിഷ്യൽ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:44 pm IST
FacebookTwitterWhatsAppTelegram

കാത്തിരിപ്പിന് വിരാമം കുറിച്ച് ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ ഒഫിഷ്യൽ ടീസർ പുറത്ത്. ദിലീപ് തന്നെയാണ് തന്റെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ന് വൈകുന്നേരം 6 മണിക്ക് ടീസർ പുറത്തുവിട്ടത്. ഉണ്ണി മുകുന്ദൻ, ടൊവീനോ തോമസ് ഉൾപ്പടെ നിരവധി താരങ്ങൾ ടീസർ പങ്കുവെച്ചു. ജനപ്രിയ നായകന്റെ വമ്പൻ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ. മലയാള സിനിമയിലേക്ക് വീണ്ടും ഒരു മാസ്സ് ആക്ഷൻ പടം എന്നുതന്നെ ടീസർ കാണുമ്പോൾ ഉറപ്പിക്കാം. ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ‘ ഞാൻ റൺവേയിൽ കേറി നിൽക്കും പിന്നെയാണ് നിന്റെ വൺവേ..’ എന്ന ടീസറിലെ ഡയലോഗ് ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു.

ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്നചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത്ത് ആണ്. തെന്നിന്ത്യൻ സൂപ്പർനടി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയാകുന്നത്. തമന്നയുടെ ആദ്യ മലയാളസിനിമ കൂടിയാണിത. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്‌കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് സാം സി എസ ആണ്. എഡിറ്റിംഗ് – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ – നോബിൾ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ.

Tags: DileepArun GopyBandra
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies