ബെംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ദക്ഷിണ കന്നഡജില്ലയിലെ ധർമ്മസ്ഥലയിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്. ശിവകുമാറിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും കോപ്റ്ററിൽ ഉണ്ടായിരുന്നു.
പതിവ് പരിശോധന നടത്താനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് ഹെലികോപ്റ്റർ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിയ്‌ക്കില്ലെന്നും ഹെലികോപ്റ്റർ ജീവനക്കാർ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധനയുമായിമുന്നോട്ട് പോവുകയായിരുന്നു.
നേരത്തെ കർണാടകയിലെ തിപ്റ്റൂരിൽ വെച്ച് ശിവകുമാറിന്റെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
Comments