കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി തളിയിലെ നാട്ടുകാർ. തളി പൈതൃകത്തെ തകർക്കരുതെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി കരിദിനവും ഹർത്താലും ആചരിക്കുമെന്ന് തളി ചാലപ്പുറം പൈതൃക സംരക്ഷണ വേദി. തളിയുടെ പൈതൃകത്തെയും സ്വാതന്ത്ര്യ സമരസ്മൃതികളെയും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ബഹുജനങൾ ഒത്തു ചേർന്നാണ്. തളി ക്ഷേത്രപരിസരത്ത് ചേർന്ന സമ്മേളനത്തിൽ സാമൂതിരി രാജാവിന്റെ പ്രതിനിധികളും സാംസ്‌കാരിക നായകന്മാരും സാമുദായിക സംഘടനാ നേതാക്കളും തളി ദേവസ്വമടക്കം വിവിധ ക്ഷേത്രസമിതി ഭാരവാഹികളും പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വർഷത്തിന്റെ സ്മരണയ്‌ക്കായി നാമകരണം ചെയ്ത തളി സ്വാതന്ത്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റരുതെന്നും തളി പാർക്കിന് കവി ആർ.രാമചന്ദ്രന്റെ പേരിടണമെന്നും യോഗം കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ചരിത്രസത്യങ്ങളെ വികലമാക്കാനുള്ള ആസൂത്രിത നീക്കാമാണിതെന്ന് തളി സാമൂതിരി രാജയുടെ മാനേജർ ടി. ആർ. രാമവർമ്മ പറഞ്ഞു. ജനഹിതം എന്തെന്ന് കോർപ്പറേഷന് തിരിച്ചറിഞ്ഞില്ലെന്നതിന്റെ ഉദാഹരണമാണ് അന്യായമായ പേരുമാറ്റമെന്ന് അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരൻ പറഞ്ഞു.
ബഹുജന സദസിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രക്ഷോഭപരിപാടികളുടെ ഭാഗമായി 26ന് ജനകീയ പ്രതിഷേധ വാർഡ് സഭ ചേരാനും ജൂബിലി ഹാൾ ഉദ്ഘാടന ദിവസം കരിദിനവും ഹർത്താലും ആചരിക്കാനും തീരുമാനിച്ചു.
Comments