പാളത്തിലെ കുതിപ്പിന് മുൻപേ ടിക്കറ്റ് ബുക്കിംഗിൽ കുതിപ്പ്; പത്ത് മണിക്കൂറിൽ നൽകിയത് 740 ടിക്കറ്റ്; അറിയാം വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാളത്തിലെ കുതിപ്പിന് മുൻപേ ടിക്കറ്റ് ബുക്കിംഗിൽ കുതിപ്പ്; പത്ത് മണിക്കൂറിൽ നൽകിയത് 740 ടിക്കറ്റ്; അറിയാം വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 08:41 am IST
FacebookTwitterWhatsAppTelegram

വന്ദേ ഭാരതിന് പച്ചക്കൊടി വീശും മുൻപേ ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഏപ്രിൽ 26-ന് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിന പകൽ റിസർവേഷനിൽ നൽകിയത് 740 ടിക്കറ്റുകൾ. ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറുവരെയായുള്ള റിസർവേഷൻ കണക്ക് പ്രകാരം 913 ചെയർ കാറിൽ ഇനി മിച്ചമുള്ളത് 260 ടിക്കറ്റ് മാത്രമാണ്. എക്‌സിക്യൂട്ടീവ് കാറിലെ 86 സീറ്റും ഫുള്ളായി കഴിഞ്ഞു.

മെയ് ഒന്ന് വരെയുള്ള ടിക്കറ്റുകളാണ് റിസർവേഷൻ അതിവേഗം പൂർത്തിയാകുന്നത്. 28-ന് 714 ടിക്കറ്റും നൽകി. ഇനി ബാക്കിയുള്ളത് 200 ടിക്കറ്റാണ്. 29-ന് 177-ഉം 20-ന് 288-ഉം മേയ് ഒന്നിന് 296 ടിക്കറ്റും മാത്രമാണ് ബാക്കിയുള്ളത്. എക്സിക്യുട്ടീവിൽ എല്ലാം വെയിറ്റിങ് ലിസ്റ്റാണ്. വന്ദേഭാരതിന് ചെയർകാറിൽ 52 തത്കാല റിസർവേഷനാണ് ഉള്ളത്. എക്സിക്യുട്ടീവിൽ ആറെണ്ണവും.

28-ന് തിരുവനന്തുപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിലും വൻതോതിൽ ടിക്കറ്റ് തീർന്നു. 689 ടിക്കറ്റാണ് ഞായറാഴ്ച പകൽ നൽകിയത്. ചെയർകാറിൽ ഇനി 225 ടിക്കറ്റാണുള്ളത്. എക്‌സിക്യൂട്ടീവ് ക്ലാസിൽ വെയിറ്റിംഗ് 15-ൽ എത്തി. 29ന് 200-ഉം 30-ന് 380-ഉം സി.സി. സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരത്തേക്ക് മേയ് രണ്ട് മുതലുള്ള ടിക്കറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ 30-ന് നാമമാത്രമായ ടിക്കറ്റുകളാണ് ബാക്കിയുള്ളത്.

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ എസി ചെയർകാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,880 രൂപയും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്ക് എസി ചെയർകാറിൽ 1,520 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,815 രൂപയുമാണ്. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. മൊബൈൽ ആപ്പ്
, വെബ്സൈറ്റ് – httsp://www.irtc.co.in/nget/booking/train-list  വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Tags: ticket bookingVANDHE BHARAT
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies