ഇന്നസെന്റ് പറയുന്നതിന് അപ്പുറത്തൊരു വാക്ക് ദിലീപിന് ഉണ്ടായിരുന്നില്ല ; ദിലീപുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ മുന്നിൽ നിന്നത് ഇന്നസെന്റ് ; സ്വന്തം അഭിമാനത്തിന്റെ പ്രശ്നമായിട്ടും അനുസരിച്ചു ; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്നസെന്റ് പറയുന്നതിന് അപ്പുറത്തൊരു വാക്ക് ദിലീപിന് ഉണ്ടായിരുന്നില്ല ; ദിലീപുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ മുന്നിൽ നിന്നത് ഇന്നസെന്റ് ; സ്വന്തം അഭിമാനത്തിന്റെ പ്രശ്നമായിട്ടും അനുസരിച്ചു ; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 01:50 pm IST
dileep

dileep

FacebookTwitterWhatsAppTelegram

മലയാളികളുടെ ഇഷ്ട ഹാസ്യ ജോഡികളായിരുന്നു ദിലീപും ഇന്നസെന്റും.സിനിമയ്‌ക്ക് പുറത്തും വ്യക്തിപരമായി ഇരുവരും തമ്മിൽ വലിയ ബന്ധം സൂക്ഷിച്ചിരുന്നു. നേരത്തെ ഇന്നസെന്റും ദിലീപും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഞങ്ങൾക്ക് ഈ ഉള്ളതെല്ലാം ആ വലിയ മനുഷ്യന്റെ ദാനമാണ് എന്നാണ് നാദിർഷയും ദിലീപും വെളിപ്പെടുത്തിയിട്ടുള്ളത്.

ഇന്നസെന്റ് വിടവാങ്ങിയ ശേഷം ദിലീപ് കുറിച്ചത് ഇങ്ങനെ ആയിരുന്നു, .“ ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും……. ”എന്നായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇവരെ കുറിച്ച് നിർമ്മാതാവ് ദിനേശ് പണിക്കർ ഒരു ചാനലിൽ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ദിലീപും ദിനേശ് പണിക്കരും തമ്മിൽ വർഷങ്ങൾക്ക് മുമ്പ് വളരെ വിവാദമായൊരു കേസിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
“ ദിലീപും തമ്മിൽ ഞാനും ഒരു സമയത്ത് വളരെ വിവാദമായൊരു ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. ഉദയപുരം സുൽത്താൻ എന്ന പടത്തിന്റെ പേരിൽ ഒരു ചെക്ക് ഞാൻ കൊടുക്കുകയും ചെക്ക് മടങ്ങുകയും ദിലീപതിന് കേസ് കൊടുക്കുകയും ചെയ്തു. ശേഷം ഒരു ഒന്ന് ഒന്നര ആഴചയോളം ഇത് തന്നെ ആയിരുന്നു പ്രധാന വാർത്ത. അങ്ങനെ ഈ
കേസിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ ചേമ്പറും അമ്മയും വരെ ഇടപെടേണ്ടി വന്നു.“ – ദിനേശ് പണിക്കർ പറഞ്ഞു.

“ എന്നാൽ ഇന്നസെന്റ് ചേട്ടനുമായി ഞാൻ ഇടപെടുന്നുണ്ടായുരുന്നു. പേഴ്സണലി എനിക്ക് നല്ല ബന്ധവും ഉണ്ട്. പേടിക്കേണ്ടടാ, നമുക്ക് ശരിയാക്കാമെന്ന് അദ്ദഹം പറയുന്നുമുണ്ട്. അങ്ങനെ എല്ലാവരും കൂടി ഒരു മീറ്റിംഗ് വെച്ചു. ഒടുവിൽ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, എടാ ദിലീപേ നിനക്കിപ്പോൾ കാശിന് വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ, ദിനേശ് പണിക്കർക്ക് ഇപ്പോൾ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് നീ ആ കേസങ്ങ് പിൻവലിക്ക് എന്ന് പറഞ്ഞു. ദിലീപിന് അഭിമാനത്തിന്റെ പ്രശ്നമല്ലേ. പക്ഷെ പറയുന്നത് ഇന്നസെന്റ് ചേട്ടനാണ്. ഇതോടെ ദിലീപ് എഴുന്നേറ്റ് നിന്ന് ദിനേശേട്ടനോടുള്ള സ്നേഹത്തിന്റെ പുറത്ത് പ്രശ്നങ്ങൾ പരിഹരിക്കുകയാണെന്നും കേസ് പിൻവലിക്കുകയാണെന്നും പറ‍ഞ്ഞു. പക്ഷെ ഒരു കണ്ടീഷനേ ഉള്ളൂ. ഇത് പത്രങ്ങളിൽ കൊടുത്ത് കൊട്ടിഘോഷിക്കാൻ പാടില്ല എന്നും ദിലീപ് പറഞ്ഞു. അത് അംഗീകരിച്ചു. ഒരൊറ്റ നിമിഷം കൊണ്ടാണ് ഇന്നസെന്റ് ചേട്ടൻ ഈ പ്രശ്നം പരിഹരിച്ചത്. “ – എന്നും ദിനേശ് പണിക്കർ പറയുന്നു.

Tags: InnocentDileepSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies