'മാളികപ്പുറം' സിനിമയിലെ വില്ലൻ സമ്പത്ത് റാം കേന്ദ്രകഥാപാത്രമാകുന്ന ചിത്രം; 'ഭാഗ്യലക്ഷ്മി'യുടെ ഇൻട്രൊഡക്ഷൻ പോസ്റ്റർ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മാളികപ്പുറം’ സിനിമയിലെ വില്ലൻ സമ്പത്ത് റാം കേന്ദ്രകഥാപാത്രമാകുന്ന ചിത്രം; ‘ഭാഗ്യലക്ഷ്മി’യുടെ ഇൻട്രൊഡക്ഷൻ പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 05:37 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറം സിനിമയിലെ വില്ലനായി വേഷമിട്ട സമ്പത്ത് റാം പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ചിത്രമൊരുങ്ങുന്നു. ആപ്പിൾ ട്രീ സിനിമാസിന്റെ ബാനറിൽ സജിൻ ലാൽ സംവിധാനം നിർവഹിക്കുന്ന ചിത്രമായ ഭാഗ്യലക്ഷ്മിയിലൂടെയാണ് താരം പ്രധാനകഥാപാത്രമായി അവതരിക്കുന്നത്. ഇപ്പൊഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇൻട്രൊഡക്ഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകായാണ്. കെ സ്റ്റുഡിയോസിന്റെ സഹബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മാദ്ധ്യമ പ്രവർത്തകനായ ബാബു വെളപ്പായ ആണ്. ക്രയോൺസ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ ലാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.

ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വർത്തമാനകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങളും വനിതകളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ കാതൽ. ഉമ്മർ കോയ എന്ന സ്‌കൂൾ ഹെഡ്മാസ്റ്ററായാണ് സമ്പത്ത് റാം ചിത്രത്തിൽ എത്തുന്നത്. മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊല്ലം മൺറോതുരുത്തും സമീപ പ്രദേശങ്ങളുമാണ്.

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ബാബു കിരിയത്ത്, സജിൻ ലാൽ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മണക്കാല ഗോപാലകൃഷ്ണൻ,രാഹുൽ ബി അശോക് എന്നിവരാണ്. സമ്പത്ത് റാം, സേതുലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ താരനിർണ്ണയം പൂർത്തിയായി വരികയാണ്.

സുരേന്ദ്രൻ വലിയപറമ്പിൽ, അഡ്വ: ബിന്ദു, മനോജ് രാധാകൃഷ്ണൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ജോഷ്വാ റൊണാൾഡ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജിത് ആർ നിർവഹിക്കുന്നു. പി. ശിവപ്രസാദ് ആണ് പ്രൊജക്റ്റ് ഡിസൈനർ.

പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, ആർട്ട്: സുജീർ കെ.ടി., മേക്കപ്പ്: ഒക്കൽ ദാസ്, വസ്ത്രലങ്കാരം: റാണാ പ്രതാപ്, പി.ആർ.ഒ.: പി.ശിവപ്രസാദ്, ഹരീഷ് എ.വി., മാർക്കറ്റിംങ്: ബിസി ക്രിയേറ്റീവ്‌സ്, സ്റ്റിൽസ്: വിവേക് കോവളം.

Tags: bhagyalakshmi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies