കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 10:43 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾക്ക്‌ അനിശ്ചിതത്വം തുടരുന്നു. കെഎസ്ആർടിസിയുടെ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളാണ് ഏറെ നാളായി അനിശ്ചിതമായി നീളുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ കഴിയാത്തത്.

ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് കരാർ ഏറ്റെടുക്കാൻ ടെൻഡർ സമർപ്പിച്ചത് രണ്ട് കമ്പനികളാണ്. എന്നാൽ ഇവയിൽ ചെന്നൈ പ്രബൽ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന് മാത്രമാണ് കെഎസ്ആർടിസി ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ യോഗ്യതയുള്ളത്. ഐഐടി അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് ഒരു കമ്പനി അയോഗ്യരായി. ഇതിനെ തുടർന്നാണ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ വീണ്ടും ടെൻഡർ വിളിക്കാൻ ഒരുങ്ങുന്നത്. ഇതോടെ ടെർമിനൽ ബലപ്പെടുത്താനുഉള്ള നടപടികൾ ഇനിയും വൈകും.

29.14 കോടി രൂപയാണ് ബലപ്പെടുത്തുന്നതിന് മാത്രം ചിലവ് വരുന്നത്. 80% ഭീമുകളും 98% തൂണുകളും 18 %സ്ലാബുകളുമാണ് ബലപ്പെടുത്തേണ്ടത്. ഒൻപത് മാസത്തിനുള്ളിൽ ടെർമിനലിന്റെ പണി പൂർത്തിയാക്കണമെന്ന് ഐഐടി നിർദ്ദേശിച്ചിട്ടുണ്ട്. ആർക്കിടെക്കിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്ന് ഐഐടി നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതിന്മേലുള്ള നടപടികൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

2015-ൽ 75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ആർടിസി മാവൂർ ടെർമിനൽ പണി പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയായി ചുരുങ്ങിയ വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസി ടെർമിനലിലുണ്ടായ അഴിമതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ടെർമിനലിന്റെ ബലക്ഷയത്തെ തുടർന്നാണ് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നികുതി ഉൾപ്പെടെ മൊത്തം ചെലവ് 110 കോടി രൂപയാകും എന്നാണ് കണക്ക്. കൂടാതെ പണി നടക്കുന്ന രണ്ട് മാസത്തേക്ക് കെഎസ്ആർടിസി സ്റ്റാൻഡ് അവിടെ നിന്നും മാറ്റേണ്ടിവരും. പണി പൂർത്തീകരിക്കാൻ ചുരുങ്ങിയത് ഒൻമ്പത് മാസമെങ്കിലും വേണ്ടിവരും. ബലക്ഷയത്തെ തുടർന്ന് പൊളിച്ചു മാറ്റാനായിരുന്നു ഐഐടി ആദ്യം നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

Tags: KSRTCkozhikodeterminal
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies