കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ ഖബറടക്കം ഇന്ന് കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ വസതിയിൽ രാത്രിയിലും തുടർന്ന പൊതുദർശനം ഇന്ന് രാവിലെ 9.30 വരെ നീളും. നടൻ ദിലീപ് അടക്കമുള്ള പ്രമുഖർ ബേപ്പൂരിലെ വസതിയിലെത്തി മാമുക്കോയയ്ക്ക് അന്തിമോചാരം അർപ്പിച്ചു.
കോഴിക്കോട് ടൗൺ ഹാളിൽ ആറര മണിക്കൂർ നീണ്ട പൊതുദർശനത്തിനൊടുവിലാണ് രാത്രി 10.05 ഓട് കൂടി മൃതദേഹം ബേപ്പൂർ അരക്കിണറിലുള്ള മാമുക്കോയയുടെ വസതിയിലെത്തിച്ചത്. മലയാള സിനിമയിലെ തങ്ങളുടെ പ്രിയപ്പെട്ട ഗഫൂറിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധിപേരാണ് ഏറെ വൈകിയും അദ്ദേഹത്തിന്റെ വസതയിലേക്കെത്തിയത്.
ബേപ്പൂർ അരക്കിണറിലുള്ള അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിന് ശേഷം വസതിയോട് ചേർന്നുള്ള പള്ളിയിൽ നടക്കുന്ന മയ്യത്ത് നമസ്കാരത്തിന് ശേഷം കണ്ണപറമ്പിലെ ഖബർസ്ഥാനിൽ ഖബറടക്കും.
Comments