വന്ദേഭാരതിൽ ശ്രദ്ധനേടി ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരതിൽ യാത്രചെയ്യുന്ന സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ”കൊച്ചു കൊച്ചു സന്തോഷങ്ങൾ, വന്ദേഭാരത് വെെബ് ” എന്നാണ് സാവിത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് കുറിച്ചത്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ
Vande Bharat vibe pic.twitter.com/eFsJOMVtpU— Ashwini Vaishnaw (@AshwiniVaishnaw) April 26, 2023
റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസും സാവിത്രിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ”കേരളത്തിലെ പുതിയ സാങ്കേതികവിദ്യയായ വന്ദേഭാരതിനെ കൗതുകത്തോടെ ആസ്വദിക്കുന്ന കുട്ടി.” എന്നാണ് പി.കെ.കൃഷ്ണദാസ് ട്വിറ്ററിൽ കുറിച്ചത്.
A touch of essence!
Little munchkin relishing the curious touch of technology on the new #VandeBharat in Kerala.#VandeBharatExpress pic.twitter.com/IRymBUpjx8
— Ministry of Railways (@RailMinIndia) April 26, 2023
ഇതിന് പിന്നാലെ നന്ദി അറിയിച്ച് സന്ദീപ് വാചസ്പതിയും രംഗത്തെത്തി. ”വന്ദേഭാരത് എക്സ്പ്രസിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിലെത്തി. ആദ്യ യാത്രയിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ യാത്രക്കാരി ആയിരുന്നു സാവിത്രി. നന്ദി അശ്വിനി വൈഷ്ണ ജി , പികെ കൃഷ്ണദാസ് ജി” എന്നാണ് സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ വന്ദേഭാരതിൽ ഏറെ ശ്രദ്ധനേടിയത് കുഞ്ഞുകുട്ടികളുടെ കന്നിയാത്രയാണ്. അത്തരത്തിൽ കൗതുകമുണർത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വെെറലാകുന്നത്. ഇതിനൊപ്പം തന്നെ ട്രെയിനിൽ കയറിയ മിക്കയാളുകളുടെയും ഹൃദയം കവർന്ന ഒരു കൊച്ചുപെൺകുട്ടിയുണ്ട്. ‘ചെത്തിമന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി’ എന്ന ഗാനം അതിമനോഹരമായി പാടിക്കൊണ്ടാണ് ഈ മിടുക്കി ആളുകൾക്ക് പ്രിയങ്കരിയായി മാറിയത്. പെൺകുട്ടിയുടെ പേരുവിവരങ്ങൾ ഒന്നും വ്യക്തമല്ലെങ്കിലും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Comments