അണയാത്ത ദീപം; ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണയാത്ത ദീപം; ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 10:15 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു. ശ്ലോകങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ഭക്തർക്കായി ധാമിന്റെ വാതിലുകൾ തുറന്നത്. മഹാവിഷ്ണുവിന്റെ വിഗ്രഹം 15 ക്വിന്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആയിരകണക്കിന് തീർത്ഥാടകരാണ് ബദരിനാഥ് ധാമിൽ സന്നിഹിതരായത്.

നിരവധി സവിശേഷ വിശ്വാസങ്ങളാണ് ബദരിനാഥ് ക്ഷേത്രത്തിനുള്ളത്. ഒരു വർഷം വരെ അണയാതെ കത്തുന്ന വിളക്കാണ് ബദരിനാഥിന്റെ പ്രധാന വിശ്വാസങ്ങളിലൊന്ന്. ക്ഷേത്രം അടയ്‌ക്കുമ്പോൾ തെളിയിച്ചിരുന്ന വിളക്ക് ഒരു വർഷത്തിന് ശേഷം ക്ഷേത്ര വാതിൽ തുറക്കുമ്പോഴും അണയാതെ നിൽക്കുമെന്നാണ് വിശ്വാസം. ഇത്തവണയും വാതിൽ തുറന്നപ്പോൾ ആ ദീപം പ്രത്യക്ഷമായിരുന്നു. അടച്ചിട്ട ശ്രീകോവിലിൽ ഇത്രയും നാൾ ഈ വിളക്ക് എങ്ങനെ കത്തുന്നു എന്നതിന്റെ രഹസ്യം ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബദരിനാഥിൽ പൂജകൾക്കിടയിൽ ശംഖ് മുഴക്കാറില്ല എന്നൊരു വിശ്വാസം കൂടിയുണ്ട്. അതിന് പിന്നിലും ഒരു കഥയുണ്ട്. ഒരിക്കൽ ലക്ഷ്മി മാതാവ് ബദരീനാഥിലെ തുളസി ഭവനിൽ ധ്യാനത്തിലായിരുന്നു. ആ സമയത്താണ് മഹാവിഷ്ണു ശംഖ്ചൂർണ്ണൻ എന്ന അസുരനെ വധിച്ചത്. എന്നാൽ ആഹ്ലാദത്തിൽ ശംഖ് ഊതാൻ മഹാവിഷ്ണു തയാറായെങ്കിലും ലക്ഷ്മി ദേവിയുടെ ധ്യാനം തടസ്സപ്പെടുമെന്ന് കരുതി മഹാവിഷ്ണു ശംഖ് ഊതിയില്ല. അന്ന് മുതലാണ് ബദരിനാഥിൽ ശംഖ് മുഴക്കാത്തത് എന്നാണ് വിശ്വാസം.

ഏപ്രിൽ 22-നാണ് ചാർധാം യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. അക്ഷയത്രിതിയ ദിനത്തിൽ യമുനോത്രി ധാമിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറന്നിരുന്നു. ബദരീനാഥ് ഉൾപ്പെടെയുള്ള ചാർധാമിന്റെ വാതിലുകൾ എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ ശൈത്യകാലത്ത് അടയ്‌ക്കും. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ യാത്രയ്‌ക്കായി വീണ്ടും തുറക്കും.

Tags: DeraduneChardham yathra
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies