അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിൽ; കാട്ടാനയ്‌ക്കൊപ്പം മറ്റ് രണ്ട് ആനകളുള്ളതിനാൽ മയക്കുവെടി വെയ്ക്കുന്നത് വെല്ലുവിളി; മയക്കുവെടി കൊണ്ടാൽ ചിതറി ഓടിയേക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിൽ; കാട്ടാനയ്‌ക്കൊപ്പം മറ്റ് രണ്ട് ആനകളുള്ളതിനാൽ മയക്കുവെടി വെയ്‌ക്കുന്നത് വെല്ലുവിളി; മയക്കുവെടി കൊണ്ടാൽ ചിതറി ഓടിയേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 08:25 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിലൂടെയാണ് കടന്നു പോകുന്നത്. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാനായിരുന്നു നീക്കം. എന്നാൽ ആനയെ ട്രാക്ക് ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ മറ്റൊരു ആനയ്‌ക്ക് ഒപ്പം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. പിന്നീട് ആന പ്ലാന്റേഷനിലേക്ക് കയറി. വീണ്ടും അരിക്കൊമ്പനെ കാണുമ്പോൾ രണ്ട് ആനകൾക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടം കൂടി ആനകൾ നിൽക്കുന്നതിനാൽ തന്നെ അരിക്കൊമ്പനെ കേന്ദ്രീകരിച്ച് മയക്കുവെടി വെയ്‌ക്കുന്നത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരു കൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി വരെ ആന നിർത്താതെ ഓടാനും സാധ്യതയുണ്ട്.

ആനകളെ കൂട്ടം തെറ്റിക്കുന്നതിനായും ശ്രദ്ധ മാറ്റുന്നതിനുമായി പടക്കം പൊട്ടിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ ഉള്ളതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് കീഴടക്കുക എന്നതും പ്രയാസകരമാണ്. കുങ്കിയാനകൾ നാല് എണ്ണം മാത്രമാണുള്ളത് എന്നും അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ കൂടി ഉണ്ട് എന്നതും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്നതിനായി 50 മീറ്റർ ക്ലോസ് റേഞ്ചിൽ ലഭിക്കുന്നതിനായി വനം വകുപ്പ് കാത്തിരിക്കുകയാണ്. നേരം പുലരുന്നതിന് മുമ്പ് തന്നെ മയക്കുവെടി വെയ്‌ക്കുന്നത് ആന കൂടുതൽ സമയം മയങ്ങും. ഇതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വെയിൽ കൂടുന്നതിനനുസരിച്ച് ആന വേഗം ഉണരുന്നതിനുള്ള സാഹചര്യവും ഉണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നു. മൂന്ന് മണിവരെയാണ് ആനയെ മയക്കുവെടി വെയ്‌ക്കുന്നതിന് നിയമപരമായി അനുമതി ഉള്ളത്. ഇതിന് ശേഷം ദൗത്യം തുടരാൻ സാധിക്കില്ല.

മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Tags: Arikkombankerala
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies