തിരുവനന്തപുരം: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്, ‘മൻ കി ബാത്ത് @100’ ആഘോഷമാക്കാനൊരുങ്ങി രാജ്ഭവൻ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏപ്രിൽ 30-ന് രാവിലെ 10.30-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയാകും.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്. ഇംഗ്ലീഷിലും മലയാളത്തിലും തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക പ്രദർശനവും ഗവർണർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങിൽ പങ്കെടുക്കും.
പത്മ അവാർഡ് ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യകതികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Comments