ചരിത്രദിനം! മൻ കി ബാത്ത് @100 ഇന്ന്; ആകാംക്ഷയിൽ ലോകം, നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രദിനം! മൻ കി ബാത്ത് @100 ഇന്ന്; ആകാംക്ഷയിൽ ലോകം, നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 07:11 am IST
FacebookTwitterWhatsAppTelegram

ഇന്ന് ചരിത്രദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാവിലെ 11-നാണ് പരിപാടി. മൻ കി ബാത്ത് നൂറാം എപ്പിസോഡ് എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നാണ് കാണിക്കുന്ന വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടു.

മൻ കി ബാത്ത്@100; ഹിന്ദിയ്‌ക്ക് പുറമേ സംപ്രേക്ഷണം പ്രാദേശിക ഭാഷകളിലും; പ്രധാനസേവകൻ പങ്കിടുന്ന ആശയങ്ങൾ എവിടെയൊക്കെ കേൾക്കാം?

നൂറാം എപ്പിസോഡ് കേൾക്കുന്നതിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് നമോ ആപ്പിൽ അപ്ലോഡ് ചെയ്യാം. 21 ചിത്രങ്ങൾ വരെ അപ്ലോഡ് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പരും സംസ്ഥാനവും മണ്ഡലവും ഏതെന്നുള്ള വിവരവും നൽകണം. ചരിത്രത്തിന്റെ ഭാഗമാകാൻ താത്പര്യപ്പെടുന്നവർക്കുള്ള സുവർണാവസരമാണിത്. ഹിന്ദി സംപ്രേക്ഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെയും മുഴുവൻ നെറ്റ് വർക്കിലും ആപ്പിലും പരിപാടി സംപ്രേക്ഷണം ചെയ്യും. എഐആർ ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുതളിലും മൻ കി ബാത്തിന്റെ 100-ആം എപ്പിസോഡ് സംപ്രക്ഷേണം ചെയ്യും.

രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റിയ നൂറ് മാസങ്ങൾ; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് എപ്പിസോഡുകളിലേക്കൊരു തിരിഞ്ഞുനോട്ടം…

രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി പ്രധാനസേവകൻ നടത്തിയ മികച്ച സംവിധാനമാണ് മൻ കി ബാത്ത്. സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്സിനേഷൻ, ഇസഞ്ജീവനി, ഫിറ്റ് ഇന്ത്യ മൂവ്മെന്റ്, ജലശക്തി അഭിയാൻ, അടൽ ഭുജൽ യോജന, നമാമി ഗംഗേ, ഡിജിറ്റൽ ഇന്ത്യ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് ഇതിലൂടെയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്‌ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മൻ കി ബാത്ത് ആരംഭിച്ചത്.

രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ മൻ കി ബാത്ത് വഹിച്ച പങ്ക് വളരെ വലുത്; നൂറാം എപ്പിസോഡിന് അഭിനന്ദനമറിയിച്ച് ബിൽ ഗേറ്റസ്

കേരളത്തിലും ആവേശകരമായ പരിപാടികളാണ് ഇന്ന് നടക്കുക. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് രാവിലെ 10.30-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയാകും.പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക പ്രദർശനം ഗവർണർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങിൽ പങ്കെടുക്കും.

മൻ കി ബാത്ത് @100; പ്രത്യേക ആഘോഷങ്ങളുമായി രാജ് ഭവൻ; മുഖ്യാതിഥിയായി ഗവർണർ

പത്മ അവാർഡ് ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യകതികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

 

 

Tags: Mann Ki Baatpm modiMann Ki Baat @100
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies