ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു. തുടർന്ന് ബെംഗളൂരു എച്ച്എൽ വിമാനത്താവളത്തിസൽ അടിയന്തര ലാന്റിംഗ് നടത്തി.
എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ ഹൊസ്കോട്ടിന് സമീപമാണ് സംഭവം. കഴുകൻ ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ വിൻഡ്ഷീൽഡ് തകർന്നു.സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജക്കൂരിൽ നിന്ന് പുറപ്പെട്ട വിമാനം മുൽബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് പക്ഷിയിടിച്ചത്.
Comments