ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ; കണ്ടെത്തിയത് യുവതിയുടെ കണ്ണിന് താഴെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ; കണ്ടെത്തിയത് യുവതിയുടെ കണ്ണിന് താഴെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 10:02 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ കണ്ടെത്തി യുഎസിലെ ആരോഗ്യവിദഗ്ധർ. 0.65 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള കാൻസറിനെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള ചർമ്മത്തിലാണ് കണ്ടെത്തിയത്.

കണ്ണിന് താഴെ കാണപ്പെട്ട ഒരു ചുവന്ന കുത്തിന് കാരണമെന്താണെന്ന് തേടിയായിരുന്നു യുവതി ഡെർമെറ്റോളജിസ്റ്റിനെ സമീപിച്ചത്. അവരുടെ കണ്ണിന് താഴെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ചുവന്ന കുത്ത് തുടരുന്നുണ്ടായിരുന്നു എന്നതാണ് ഡോക്ടറെ സമീപിക്കാൻ കാരണം. ക്രിസ്റ്റി സ്റ്റാറ്റ്‌സ് എന്നാണ് യുവതിയുടെ പേര്. ക്രിസ്റ്റിയെ വിശദമായി പരിശോധിച്ച ഡെർമറ്റോളജിസ്റ്റ് വലത്തെ കണ്ണിന്റെ ചുവട്ടിലും സമാനമായ പാട് ശ്രദ്ധിച്ചു.

നഗ്നനേത്രങ്ങളാൽ കാണാൻ ഏറെ പ്രയാസമായിരുന്നു ആ പാട്. കൂടുതൽ പരിശോധന നടത്തിയതോടെ യുവതിയെ ബാധിച്ചത് മെലനോമയാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഏറ്റവും അപകടകാരിയായ ത്വക്ക് രോഗമാണ് മെലനോമ.

കൂടുതൽ ഭാഗങ്ങളിലേക്ക് പരക്കുന്നതിന് മുമ്പ് രോഗം കണ്ടെത്താൻ കഴിഞ്ഞത് മെലനോമയെ ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുമെന്ന് യുവതിയെ പരിചരിച്ച ഡോ. അലക്‌സാണ്ടർ വിറ്റ്‌കോവ്‌സ്‌കി പ്രതികരിച്ചു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചതാണ് ഫലവത്തായ ചികിത്സ കിട്ടാൻ സഹായിച്ചതെന്ന് രോഗബാധിതയായ ക്രിസ്റ്റിയും പ്രതികരിച്ചു. മൈക്രോ കാൻസർ കണ്ടെത്തിയ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി ഇപ്പോൾ ഗിന്നസ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ കാൻസർ കണ്ടുപിടിച്ചതിനാണ് അംഗീകാരം.

Tags: science
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies