തിരുവനന്തപുരം: 161 മഹാക്ഷേത്ര പരിഹാര കർമ്മങ്ങളോടെ ഭാരതത്തിന്റെ രുദ്രയജ്ഞ ചരിത്രത്തിൽ ആദ്യമായി ഉഗ്രപ്രതാപിയായ ‘മഹാകാലേശ്വര യാഗം’ മാങ്കുളം ശ്രീപരാശക്തി ദേവീ ക്ഷേത്രത്തിൽ നടക്കും. മെയ് 6 മുതൽ 16 വരെയുള്ള 11 ദിവസങ്ങളിലാണ് യാഗം നടക്കുകയെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. മഹാകലേശ്വര യാഗത്തോടനുബന്ധിച്ച് മൃത്യുഞ്ജയ പരിഹാരപൂജകൾ, കുലദേവത അനുഗ്രഹത്തിനുളള യാഗം, ചതുർ ശനി ദോഷ പരിഹാര യജ്ഞങ്ങൾ, മഹാകാലേശ്വര ഭസ്മാരതി, മെയ് 14 മുതൽ 16 വരെ മഹാകാലേശ്വരി യാഗം എന്നിവയും നടത്തുന്നു. ഭക്തജനങ്ങൾക്ക് ഹോമദ്രവ്യങ്ങൾ സ്വയം ഹോമാഗ്‌നിയിൽ സമർപ്പിക്കാം എന്നതാണ് ഈ മഹാകലേശ്വരയാഗത്തിന്റെ ഏറ്റവും വലിയ സവിശേഷത. 56,008 രുദ്രയജ്ഞ ങ്ങൾക്കും 11,000 ഏകാദശ രുദ്രയജ്ഞങ്ങൾക്കും 81,000 മൃത്യുഞ്ജയ യജ്ഞങ്ങൾക്കും തുല്യമാണ് ഉഗ്രപ്രതാപ മൂർത്തിയെ പ്ര സാദിപ്പിക്കാൻ നടക്കുന്ന മഹാകാലേശ്വര യോഗം.
യാഗശാലയിൽ എല്ലാ ദിവസവും വൈകുന്നേരം തൃപ്പുകയും, വാദ്യമേളത്തോടും അഘോര നൃത്തത്തോടും കൂടി നടത്തുന്ന മഹാകാലേശ്വര ഭസ്മാരതി നടക്കും. മദ്ധ്യപ്രദേശിലെ മഹാകാലേശ്വറിൽ നിന്ന് കൊണ്ടുവന്ന ശിവലിംഗത്തിലാണ് തൃപ്പുകയും വാദ്യമേളങ്ങളും അഘോരനൃത്തവും സമന്വയിക്കുന്നത്. തെന്നിന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഭസ്മാരതി നടത്തപ്പെടുന്നത്. മഹാകാലേശ്വരയാഗത്തിന് ഭസ്മാരതി സമർപ്പിക്കാൻ 10,008 പരമാചാര്യ കൃഷ്ണാനന്ദകാളിദാസ് ബാബ എത്തും. കൂടാതെ ഭാരതത്തിലെ പ്രമുഖ ജ്യോതിഷികളും തന്ത്രി മുഖ്യരും ആചാര്യ പ്രമുഖന്മാരും മഹാകാലേശ്വരി യാഗത്തിൽ പങ്കുചേരും. ഭാരതത്തിൽ ഉടനീളം 35-ൽ പരം മഹായാഗങ്ങൾക്ക് മുഖ്യയാഗ ബ്രഹ്‌മൻ ആയിട്ടുള്ള ആചാര്യ ശ്രീ ആനന്ദ് നായരാണ് ഈ മഹാകാലേശ്വര യാഗത്തിന്റെ യാഗ ബ്രഹ്‌മൻ.
മഹാകാലേശ്വര യാഗത്തിൽ മുഖ്യ ആചാര്യന്മാരായി പരമാചര്യൻ സംപൂജ്യ കൃഷ്ണാനന്ദ കാളിദാസ് സ്വാമിജി, ശനി ബാബ എന്നറിയപ്പെടുന്ന ശനീശ്വര അഖാഡ മുഖ്യൻ ആചാര്യ ശ്രീ ദേവേന്ദ്രർ സ്വാമിജി, ചീഫ് ബുദ്ധിസ്റ്റ് ലാമ ഗ്യാച്ചോ റിം പോച്ചേ, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗ, അന്താരാഷ്‌ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ ദേവേന്ദ്ര സൂര്യവംശി, ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിൽ നിന്നുള്ള മുഖ്യ പൂജാരിമാർ, കാശി – രാമേശ്വരം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമുഖ്യർ, കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന മേൽ ശാന്തിമാർ തുടങ്ങി അനവധി ആചാര്യ പ്രമുഖന്മാർ യാഗ വേദിയിലേക്ക് എത്തിച്ചേരുന്നു.
യാഗത്തിന്റെ മുഖ്യ രക്ഷാധികാരി അവിട്ടം തിരുനാൾ ആദി ത്യവർമ്മയാണ്. ക്ഷേത്ര മേൽശാന്തിയും ചെയർമാനുമായ സി.സുരേന്ദ്രൻനായർ, മുഖ്യരക്ഷാധികാരി ഡോ.ജെ രാജ്‌മോഹൻ പിള്ള, വൈസ് ചെയർമാൻ അരവിന്ദ് മോഹൻ, രക്ഷാധികാരികളായ ആർ വിശ്വനാഥൻ, എസ്. ഗൗതമൻ, പ്രസിഡന്റ് അഡ്വ.ഡി.സജീവ്, സെക്രട്ടറി സി.കെ ജയമോഹൻ, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവരടങ്ങുന്നതാണ് സംഘാടകസമിതി. മെയ് 6-ന് രാവിലെ 6.30-ന് ആചാര്യവരണത്തിൽ മഹാകാലേശ്വര യാഗശാലയിലേക്ക് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരെ യാഗശാലയിലേക്ക് പൂർണ്ണകുംഭം നൽകി ആനയിക്കും. 8.30-ന് മഹാകാലേശ്വര സൂക്തജപാരംഭം, 9ന് മഹായതി പൂജ. 10.30-ന് മഹാകാലേശ്വര ഏകദശാനധാര ആരംഭം, 10.40 മുതൽ മഹാകാലേശ്വര യാഗാരംഭം. ഉച്ചയ്‌ക്ക് 3 മുതൽ മഹാകാലേശ്വരന് ക്ഷീരധാര,ഘൃതധാര.
7-ന് രാവിലെ 6.30 മുതൽ യാഗാരംഭം, വെകിട്ട് 6.45 മുതൽ മഹാകാലേശ്വര ലിംഗധാരയും മഹാകാലേശ്വര ഭസ്മാരതിയും. 8-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര സൂക്തജപ ആരംഭം. ഉച്ചയ്‌ക്ക് 3-ന് മഹാകാലേശ്വര അലങ്കാരം. 9-ന് രാവിലെ 6.30 മുതൽ രക്ഷോഗ്‌നഹവനം, മൃത്യുശങ്കരണം, നീലകണ്ഠത്രിഷരിപൂജ, മഹാകാലേശ്വര വസോർധാര. 10-ന് വൈകീട്ട് 6.45 മുതൽ മഹാകാലേശ്വര ലിംഗധാര. 11-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര സൂക്തജപ ആരഭം, മഹാകാലേശ്വര പ്രധാന യാഗം ആരംഭം. വൈകിട്ട് 6.45 മുതൽ മഹാകാലേശ്വര അലങ്കാരം, മഹാകാലേശ്വര ലിംഗധാര.
12-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര ഏകദശാന തുടർധാര. 13ന് രാവിലെ 6.30 മുതൽ ഋഷഭപൂജ, ഉച്ചയ്‌ക്ക് 3 മുതൽ വൈകീട്ട് 6.30 വരെ ആഹോര മഹാശനീശ്വര യജ്ഞം. 14-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വരി യാഗ ആരംഭം, രാവിലെ 9 മുതൽ അഹോര മഹാശനീശ്വര യജ്ഞം. 15-ന് 6.30 മുതൽ മഹാകാലേശ്വരി യാഗ ആരംഭം, വിക്രാന്ത മഹാകാലധൈരവ യജ്ഞം ആരംഭം, അഹോര മഹാശനീശ്വര യജ്ഞം. സമാപന ദിവസമായ 16-ന് രാവിലെ 6.30-ന് ദേവതാ ഉത്താപനം, മഹാകാലേശ്വരി യാഗ ആരംഭം. രാത്രി 8.30-ന് ആഴിമലയിൽ അഘോരമഹാകാല ഭൈരവ യജ്ഞ സങ്കൽപമോക്ഷ സമർപ്പണം.















