ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണമായും മറയുന്നതാണ് ചന്ദ്രഗ്രഹണം. “ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കും” എന്നാണ് പഴം ചൊല്ല്. ചന്ദ്രഗ്രഹണ സമയത്തു അന്തരീക്ഷം വിഷലിപ്തമാകുന്നു എന്നു വിശ്വാസം.
2023 വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം വരുന്നത് മെയ് 5 വെള്ളിയാഴ്ച ആണ്. ജ്യോതിഷത്തിൽ ചന്ദ്രന് അമ്മയുടെ സ്ഥാനം ആണ് നൽകുന്നത്. മനസുഖവും മാനസീകരോഗ്യവും എല്ലാം ചന്ദ്രനിൽ ബന്ധപ്പെട്ടു നിൽക്കുന്നു.ആരോഗ്യപരമായി ചിന്തിക്കുമ്പോൾ രക്തംചക്രമണം, കഫരോഗങ്ങൾ ശരീരത്തിലെ ജല നിയന്ത്രണം, മദ്യാസക്തി ഇതൊക്കെ ചന്ദ്രന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
ചന്ദ്രഗ്രഹണം ഉദ്ദേശം വെള്ളിയാഴ്ച രാത്രി 8:45 PM ന് ആരംഭിച്ച് ശനിയാഴ്ച 1:02 AM ന് അവസാനിക്കും . ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പിന്റെ ഭൂരിഭാഗം എന്നിവിടങ്ങളിൽ നിന്നും നിരീക്ഷിക്കുന്നവർക്ക് രാത്രി 10:52 ന് ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾക്ക്ദൃശ്യമാകും.
ചന്ദ്രഗ്രഹണം നടക്കുന്നത് പൗർണമി വരുന്ന വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ ദേവിക്ക് ഈ ദിവസം ഏറെ പ്രാധാന്യം ഉണ്ട്.
ഈ ദിവസം ദേവീ ക്ഷേത്രതിൽ പോകുന്നവർക്ക് സാമ്പത്തികമായും ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാവുന്നു.
ചന്ദ്രദശ നടക്കുന്നവരും ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, തുലാം, ധനു, മകരം, മീനം രാശികളിൽ ഉള്ളവർ ദേവിയെഭജിച്ചാൽ ഭാഗ്യാനുഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ പറ്റും. ദേവിയുടെ അമ്പലത്തിൽ വെള്ള നിവേദ്യം നടത്തുന്നത് ഗുണം ചെയ്യും.
മേടം, കന്നി, വൃശ്ചികം, കുഭം എന്നീ രാശികളിൽ ഉള്ളവർക്കു ചന്ദ്രഗ്രഹണം അത്ര അനുകൂലമല്ല. അവർ ദേവിയുടെ കൂടെ മഹാദേവനെയെയും ഭജിക്കുന്നത് ദോഷ ഫലം കുറയ്‌ക്കും. ശിവ – പാർവതി പ്രതിഷ്ഠ ഉള്ള അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമാണ്.
പൊതുവിൽ പൗർണമി ദിവസം ദേവിയുടെ വിശേഷ സ്തോത്രങ്ങൾ ചൊല്ലുന്നത് അഭികാമ്യം ആണ് എങ്കിലും നാളെ ചന്ദ്ര ഗ്രഹണ സമയത്ത് മഹാലക്ഷ്മി അഷ്ടകം ചൊല്ലിയാൽ ഇരട്ടി ഫലം ലഭിക്കും.
മഹാലക്ഷ്മിഅഷ്ടകം
നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ
കോലാസുരഭയങ്കരി
സർവ്വപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സർവജ്ഞേ സർവവരദേ
സർവദുഷ്ട ഭയങ്കരീ
സർവദുഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തിബുദ്ധി പ്രദായിനി
മന്ത്രമൂർത്തെ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതെ
മഹാലക്ഷ്മി നമോസ്തുതേ
സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗൽസ്ഥിതേ ജഗന്മാതർ—
മഹാലക്ഷ്മി നമോസ്തുതേ..
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















