പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഗോവയിൽ നടക്കുന്ന എസ്സിഒ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയത്. 2011ന് ശേഷം ആദ്യമായാണ് പാകിസ്താനിൽ നിന്നും ഒരു ഭരണത്തലവൻ ഇന്ത്യ സന്ദർശനത്തിന് എത്തുന്നത്.
രാജ്യാന്തര ചട്ടങ്ങളും ഉഭയകക്ഷി കരാറുകളും പാലിച്ച് മുന്നോട്ടുപോകുന്നുവെന്നതിന് തെളിവെന്ന രീതിയിലാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പങ്കാളിത്തത്തെ ഉയർത്തിക്കാട്ടാൻ പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ രാജ്യങ്ങളെയും ഷാങ്ഹായ് കോർപ്പറേഷൻ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.
ബിലവാൽ ഭൂട്ടോയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഒരുതരത്തിലുള്ള ഉഭയകക്ഷി ചർച്ചകളും നടത്തില്ല എന്നാൽ മറിച്ച് റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യ ചർച്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ മറ്റ് വിദേശകാര്യ മന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. വെള്ളിയാഴ്ചയാണ് പ്രധാനപ്പെട്ട ചർച്ചകൾ.
Comments