പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ പുരാതനമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഇന്ന് ചിത്രാ പൗർണമി ഉത്സവം. വർഷത്തിലൊരിക്കൽ ഈ ഉത്സവത്തിനായി മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ എത്തും. കേരളവും തമിഴ്നാടും സംയുക്തമായി നടത്തുന്ന ഉത്സവത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ശൈലികളിൽ പൂജകൾ നടക്കും. ഉത്സവത്തിനായി രാവിലെ ആറുമണി മുതൽ തേക്കടി വഴി പ്രവേശനം അനുവദിച്ചു തുടങ്ങി. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരാണ് ചിത്ര പൗർണമി നാളിലെ ഉത്സവത്തിനായി എത്തുന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.















