അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് പിഎസ്ജിയോട് മാപ്പ് പറഞ്ഞ് ലയണൽ മെസി. യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാപ്പ് അപേക്ഷിച്ചത്.
‘എല്ലാ പ്രാവശ്യത്തെയും പോലെ കളി കഴിഞ്ഞ് ഒരു ഓഫ് ഡേ ലഭിക്കുമെന്നാണ് വിചാരിച്ചത്. ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു, ഒഴിവാക്കാൻ കഴിഞ്ഞില്ല. മുൻപ് ഞാൻ ഇത്തരം യാത്രകൾ ഒഴിവാക്കിയിരുന്നു. ടീം അംഗങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ക്ലബ് പറയാനായി കാത്തിരിക്കുകയാണ്’- മെസി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
Leo Messi statement 🚨🇦🇷 #Messi
“I thought we were going to have a day off after the game as always. I had this trip organized and I couldn't cancel it. I had already canceled it before…”.
“I apologize to my teammates and I'm waiting for what the club wants to do with me”. pic.twitter.com/GBuarEgwSl
— Fabrizio Romano (@FabrizioRomano) May 5, 2023
കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പിഎസ്ജി സസ്പെൻഡ് ചെയതത്. രണ്ടാഴ്ചത്തേക്കാണ് പിഎസ്ജി മെസിയെ സസ്പെൻഡ് ചെയ്തത്. സൗദി ടൂറിസം അംബാസഡർ എന്ന നിലയ്ക്കാണ് സന്ദർശനത്തിനായ മെസിയും കുടുംബവും സൗദിയിലെത്തിയത്. യാത്രയ്ക്ക് മെസി ക്ലബ്ബിനോട് അനുമതി തേടുകയും എന്നാല്‍ ക്ലബ്ബ് നിരസിക്കുകയുമായിരുന്നു എന്നാണ് വിവരം.
Comments