തിരുവനന്തപുരം: നീറ്റ് 2023 പരീക്ഷയ്ക്കെത്തുന്ന പരീക്ഷാർത്ഥികൾക്കായി മികച്ച യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസി. കേരളത്തിന്റെ പലയിടങ്ങളിൽ നിന്നായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്കുവേണ്ടി ഷെഡ്യൂൾ അടിസ്ഥാനത്തിൽ ആയിരിക്കും സർവ്വീസ് നടത്തുന്നത്. ഇതിന് പുറമേ അഡീഷണൽ സർവ്വീസുകളും ഏർപ്പെടുത്തും.
സംസ്ഥാനത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും തിരക്കനുസരിച്ചായിരിക്കും സർവ്വീസുകൾ ക്രമീകരിക്കുക. ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ തിരക്കനുസരിച്ച് കൃത്യമായ ഇടവേളകളിലും ആവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കുകയും ചെയ്യും.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും കെഎസ്ആർടിസി, കൺട്രോൾറൂം (24*7) മൊബൈൽ നമ്പർ 9447071021, ലാൻഡ്ലൈൻ 04712463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി (24*7) വാട്സ് ആപ്പ് 8129562972 എന്നീ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
Comments