തിരുവനന്തപുരം: കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളാ സ്റ്റോറിക്കെതിരെ ഉയർത്തുന്ന വിമർശനങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും അപ്രിയ സത്യങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് കേരള സ്റ്റോറി പ്രദർശനത്തിനെത്തിയത്. ചിത്രം നിരോധിക്കണമെന്നും പ്രദർശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അടക്കം ഹർജികൾ എത്തിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ തള്ളിക്കളയുകയാണ് കോടതികൾ ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര ഇസ്ലാമിക സംഘടനകൾ സിനിമയ്ക്കെതിരെ പ്രതിഷേധം നടത്തി. വിമർശങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ഹൗസ്ഫുള്ളായാണ് ചിത്രം പ്രദർശനം തുടരുന്നത്.
Comments