താഷ്കെന്റ് : ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി ദീപക് കുമാർ ഭോറിയ. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവും 2021-ലെ ലോക ചാമ്പ്യനുമായ സാക്കൻ ബിബോസിനോവിനെ തോൽപ്പിച്ച ദീപക് ഭോറിയ പ്രീക്വാർട്ടറിലെത്തി.
51 കിലോവിഭാഗത്തിൽ കസാഖിസ്ഥാൻ താരം ബിബോസിനോവിനെതിരെ ശക്തമായ പോരാട്ടിന് ശേഷമാണ് ദീപക് ജയം സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ പിന്നിലായിരുന്നു ദീപക്. പിന്നീട് ഫൈനൽ റൗണ്ടിലാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ദീപക് അടുത്ത പോരാട്ടത്തിൽ ചൈനയുടെ ഷാങ് ജിയാമാവോയെ നേരിടും.
57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ഹുസാമുദ്ദീൻ ക്വർട്ടർ ഫൈനൽ കടന്നു. റഷ്യയുടെ സാവ്വിൻ എഡ്വേർസിനെ പരാജയപ്പെടുത്തിയാണ് ഹുസാമുദ്ദീന്റെ വിജയം. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഹുസാമുദ്ദീൻ ഒരിക്കൽ പോലും എതിരാളിയ്‌ക്ക് തിരിച്ചുവരവിന് അവസരം നൽകിയില്ല.ക്വർട്ടർ ഫൈനലിൽ രണ്ടം സീഡ് ഉമിദ് റുസ്തമോവിനെ നേരിടും.















