ടെഹ്റാൻ: മത നിന്ദ ആരോപിച്ച് ഇറാനിൽ രണ്ട് പേരെ തൂക്കിലേറ്റി. ഖുറാനെയും പ്രവാചകനെയും അവഹേളിച്ചതായി ആരോപിച്ചാണ് ഇരുവരേയും തൂക്കിക്കൊന്നത്. യൂസഫ് മെഹർദാദ്, സദ്രോല ഫസെലി എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇറാൻ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വാർത്താ വെബ്സൈറ്റാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇരുവരും ഇസ്ലാമിനെയും പ്രവാചകൻമാരെയും നിന്ദിക്കുകയും നിരീശ്വരവാദത്തെ അനുകൂലിക്കുകയും ചെയ്യുന്ന പതിനഞ്ചോളം ഗ്രൂപ്പുകളിലുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. യൂസഫ് മെഹർദാദിന്റെ ഫോണിൽ നിന്നും ഖുറാൻ കത്തിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരുവരും ഇസ്ലാമിക വിദ്വേഷം പ്രചരിപ്പിക്കുകയും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുകയും
മതത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരെയും എപ്പോഴാണ് തൂക്കിലേറ്റിയതെന്ന വിവരം ലഭ്യമല്ല.
Comments