നാവികസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാവികസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

നാവികസേന കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിൽ വനിതകൾക്കും അവസരം. 2024 ജനുവരിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്റ്റാഫ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. ബി ഗ്രേഡോടെ എൻസിസി ‘സി’ സർട്ടിഫിക്കറ്റ് നേടിയവർക്ക് കട്ട്-ഓഫ് മാർക്കിൽ ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്- ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. തുടക്കത്തിൽ പത്ത് വർഷത്തേയ്‌ക്കായിരിക്കും നിയമനം. പിന്നീട് നാല് വർഷം കൂടി നീട്ടി നൽകിയേക്കും. https://www.joinindiannavy.gov.in/
വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. മെയ് 14-ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി.

ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്

150 ഒഴിവ് (ജനറൽ സർവീസ്-50, എയർട്രാഫിക് കൺട്രോളർ-10, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-20, പൈലറ്റ്-25, ലോജിസ്റ്റിക്സ്-30, നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ-15). 60 ശതമാനം മാർക്കോടെയുള്ള എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പത്ത്, പന്ത്രണ്ട് ക്ലാസുകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം. ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് എം.ബി.എ., ബി.എസ്സി./ ബി.കോം (വിത്ത് പി.ജി. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്), എം.സി.എ./ എ.എസ്സി. ഐ.ടി. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കൊമേഴ്സ്യൽ പൈലറ്റ ലൈസൻസ് ഉള്ളവർക്കും പൈലറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. എയർ ട്രാഫിക് കൺട്രോളർ 20-24, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ 18-23, പൈലറ്റ് 18-23, മറ്റ് വിഭാഗങ്ങളിൽ 19-23 എന്നിങ്ങനെയാണ് പ്രായപരിധി

എജ്യുക്കേഷൻ ബ്രാഞ്ച്

12 ഒഴിവ് (മാത്സ്/ ഓപ്പറേഷണൽ റിസർച്ച്-3, ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്-2, കെമിസ്ട്രി-1, മെക്കാനിക്കൽ എൻജിനീയറിങ്-2, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ-2, തെർമൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്/ മെഷിൻ ഡിസൈൻ-1, കമ്യൂണിക്കേഷൻ സിസ്റ്റംസ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്/ പവർ സിസ്റ്റം എൻജിനീയറിങ്-1). ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ എം.എസ്സി./ ബി.ടെക്/ എം.ടെക്. ആണ് യോഗ്യത. എം.ടെക്. യോഗ്യതയുള്ള വിഭാഗങ്ങളിലേക്ക് 20-26, മറ്റുള്ളവയിൽ 20-24 വയസ്സാണ് പ്രായപരിധി

ടെക്നിക്കൽ ബ്രാഞ്ച്

80 ഒഴിവ്. എൻജിനീയറിങ് വിഭാഗത്തിൽ 20; 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ മറൈൻ/ ഇൻസ്ട്രുമെഷേൻ/ പ്രൊഡക്ഷൻ/ എയറോനോട്ടിക്കൽ/ ഇൻഡസ്ട്രിയൽ/ കൺട്രോൾ/ എയറോസ്പേസ്/ ഓട്ടോമൊബൈൽ/ മെറ്റലർജി/ മെക്കട്രോണിക്സിൽ.എൻജിനീയറിങ് ബിരുദം. ഇലക്ട്രിക്കൽ വിഭാഗത്തിൽ 60 ഒഴിവ്; 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനീയറിങ്ങിൽ ബിരുദം. പ്രായ പരിധി 19-24 വയസ്സ്

Tags: navywomenexam
ShareTweetSendShare

More News from this section

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies