'ജാനകിയെന്റെ പ്രാണനാണ്, എന്നാൽ ആദർശമെനിക്ക് എന്റെ പ്രാണനേക്കാൾ പ്രിയപ്പെട്ടതും, അഹങ്കാരത്തെ ധർമ്മം കൊണ്ട് തോൽപ്പിച്ച് വിജയക്കൊടി പാറിക്കാൻ അണിനിരക്കൂ...':വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി; പ്രഭാസിന്റെ 500 കോടി ചിത്രമായ ആദിപുരുഷ് ട്രെയിലർ പുറത്ത്
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ജാനകിയെന്റെ പ്രാണനാണ്, എന്നാൽ ആദർശമെനിക്ക് എന്റെ പ്രാണനേക്കാൾ പ്രിയപ്പെട്ടതും, അഹങ്കാരത്തെ ധർമ്മം കൊണ്ട് തോൽപ്പിച്ച് വിജയക്കൊടി പാറിക്കാൻ അണിനിരക്കൂ…’:വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി; പ്രഭാസിന്റെ 500 കോടി ചിത്രമായ ആദിപുരുഷ് ട്രെയിലർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 03:44 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. തിന്മയ്‌ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ആദിപുരുഷിന്റെ ടാഗ്ലൈൻ. ബോളിവുഡ് ചിത്രം താനാജിക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്. ചിത്രത്തിൽ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ജാനകിയായി കൃതി സനോണും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വത്സൽ സേത് ഇന്ദ്ര ദേവനായുമാണ് അഭിനയിക്കുന്നത്. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ആദിപുരുഷ് എത്തുന്നത്. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.

https://youtu.be/EWqQvvxrb5I

നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയായി വളരെ മികവോടെയാണ് ട്രെയിലർ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്‌സ് ആണ് ടീസറിൽ ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നായിരുന്നുഅന്ന് വിമർശകരുടെ പ്രതികരണങ്ങൾ. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വിമർശകരെ പൂർണമായും തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് ആദിപുരുഷ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കി. 250 കോടി രൂപയ്‌ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമ്മാണച്ചെലവിൽ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണുളിളത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.സാഹോയ്‌ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം ജൂൺ 16-ന് തിയേറ്ററുകളിലെത്തും.

 

Tags: Prabhas
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies