ഭുവനേശ്വർ: പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലഹണ്ടിയിലെ മദൻപൂർ-രാംപൂർ പോലീസ് പരിധിയ്ക്ക് കീഴിലുള്ള തപെരെംഗ-ലുബെൻഗാഡ് വനമേഖലയിലാണ് ഏറ്റുമട്ടലുണ്ടായത്. പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തുന്നത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമട്ടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് എകെ 47 റൈഫിളുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments