ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറിടങ്ങളിൽ ഇടത് അനുകൂലികളുടെ ആക്രമണം; യുവ ഡോക്ടറുടെ കൊലപാതകത്തിൽ അടിയന്തിരമായി ഇടപെട്ടതിനെതിരെ 'സൈബർ സഖാക്കൾ'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറിടങ്ങളിൽ ഇടത് അനുകൂലികളുടെ ആക്രമണം; യുവ ഡോക്ടറുടെ കൊലപാതകത്തിൽ അടിയന്തിരമായി ഇടപെട്ടതിനെതിരെ ‘സൈബർ സഖാക്കൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവഡോക്ടറെ പോലീസ് കൊണ്ടുവന്നയാൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി നടത്തിയ അടിയന്തിര ഇടപെടലിനെതിരെ സൈബറിടത്തിൽ ഇടത് അനുകൂലികൾ രംഗത്ത്. പ്രത്യേക സിറ്റിംഗ് നടത്തി വിഷയത്തിൽ ഇടപെട്ട ഡിവിഷൻ ബെഞ്ചിനെതിരെയാണ് സൈബർ സഖാക്കളുടെ ആക്ഷേപം. വിഷയം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അതിരൂക്ഷമായ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. ഹൈക്കോടതിയുടെ ഇടപെടലിനെതിരെ പരസ്യമായി രംഗത്ത് വരുന്നതും ഇകഴ്‌ത്തിക്കാണിക്കുന്നതും കോടതിയലക്ഷ്യ നടപടിക്ക് വരെ കാരണമാകാമെന്നിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

ദേവൻ രാമചന്ദ്രൻ വെറുമൊരു ഹൈക്കോടതി ജഡ്ജിയല്ലേ? ഇഹലോകത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സാക്ഷാൽ ദേവനൊന്നുമല്ലോ എന്നാണ് ഇടതുപക്ഷ അനുകൂലിയും ഡോക്ടറുമായ കെ.പി അരവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പാതോളജി ഡിപ്പാർട്ട്‌മെന്റിലെ മുൻ പ്രൊഫസർ കൂടിയാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ അധിക്ഷേപ പരാമർശത്തിനെയും ഇദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ”വീണാ ജോർജ് മോശമായി എന്തു പറഞ്ഞു എന്നാണ്?
ഇതു പോലുള്ള മാപ്രാ നോൺസെൻസുകളാണ് ആദ്യം നിയന്ത്രിക്കേണ്ടത്. ഏത് ദാരുണ സംഭവമുണ്ടായാലും വന്നെത്തും ഇതുപോലുള്ള ശവംതീനികൾ!” ഇതായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ പരാമർശത്തെക്കുറിച്ച് ഡോക്ടർ കെ.പി അരവിന്ദന്റെ പ്രതികരണം.

സമാനരീതിയിൽ നിരവധി ഇടതുഅനുകൂലികളാണ് ദേവൻ രാമചന്ദ്രനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. ദേവൻ രാമചന്ദ്രൻ സൂപ്പർമുഖ്യമന്ത്രി കളിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ!, കെ.പി അരവിന്ദൻ പറഞ്ഞത് അയാളുടെ മുഖത്ത് നോക്കി കോടതിയിൽ പറയാൻ ഒരു വക്കീലുമില്ലാത്തതാണ് കഷ്ടം എന്നിങ്ങനെയാണ് വേറെ ചില സൈബർ സഖാക്കൾ പ്രതികരിച്ചത്.

”ഇവനൊക്കെ ആരാണ്…! ഒരു സംഭവത്തിൽ ഒരുപക്ഷെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനും മുൻപേ സിറ്റിംഗ് നടത്തുമെന്ന് പ്രഖ്യാപിക്കാനും മാപ്രകൾക്കുവേണ്ടി ഇതുപോലത്തെ ഭരത്ചന്ദ്രൻ ഡയലോഗ് അടിക്കാനും. ഇങ്ങനെയാണെങ്കിൽ പിന്നെ എക്‌സിക്യൂട്ടിവും അഡ്മിനിസ്‌ട്രേഷനും ഒന്നും വേണ്ടല്ലോ. ദേവന്മാരും കൊളീജിയം ടീമും കൂടി നാടുമൊത്തം ഒറ്റയ്‌ക്ക് അങ്ങ് ഭരിക്കട്ടെ. വെടിവെച്ചൂടേന്ന്.. പറ്റില്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടാൻ.. എന്തോന്നടെ.. ഇത്തരം ജഡ്ജിമാരെ ഭരണഘടനാപരമായി നിയന്ത്രിക്കണം. രാജ്യത്ത് ഭരണം നടത്താനാണ് എക്‌സിക്യൂട്ടീവ് ഉള്ളത്. സമാന്തര ഭരണം നടത്താൻ ജുഡീഷ്യറിക്ക് അധികാരമില്ല.” ഡിവൈഎഫ്‌ഐ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ അതുൽ കൃഷ്ണയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

Tags: cyber attackDevan Ramachandran
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies